ഡെല്‍റ്റയ്ക്ക് പിന്നാലെ ലാമ്ബഡ; കൊവിഡിന്റെ പുതിയ വകഭേദം വളരെ അപകടകാരി

ന്യൂഡല്‍ഹി: കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ലോകമെങ്ങും നാശം വിതച്ചുകൊണ്ടിരിക്കുന്നതിനിടെ വൈറസിന്റെ പുതിയ വകഭേദം പെറുവില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ലാമ്ബഡ എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ വകഭേദത്തെ പെറുവിലെ 80 ശതമാനം കൊവിഡ് രോഗികളില്‍ നിന്നും കണ്ടെത്തിയതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇപ്പോള്‍ തന്നെ ഏകദേശം 27 ഓളം രാജ്യങ്ങളിലേക്ക് ഈ വൈറസ് ബാധ പെറുവില്‍ നിന്നു പകര്‍ന്നിട്ടുണ്ട്. ചിലി, സാന്റിയാഗോ സര്‍വകലാശാലകളില്‍ നടത്തിയ പഠനമനുസരിച്ച് പുതിയ വൈറസ് ആല്‍ഫ, ഗാമ വകഭേദങ്ങളെക്കാള്‍ […]

Continue Reading

മുന്‍ കേന്ദ്രമന്ത്രി കുമാരമംഗലത്തിന്റെ ഭാര്യ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. രംഗരാജന്‍ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലം(67) കൊല്ലപ്പെട്ട നിലയില്‍. ന്യൂഡല്‍ഹി വസന്ത വിഹാറിലെ വസതിയിലാണ് കിറ്റിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയായിരുന്നു കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായതായി സൗത്ത് വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഇങ്കിത് പ്രതാപ് സിംഗ് അറിയിച്ചു. വീട്ടിലെ അലക്കുകാരനായ രാജു(24) എന്നയാളാണ് അറസ്റ്റിലായത്. കവര്‍ച്ചാശ്രമത്തിനിടെയാണ് കൊലപാതകം എന്നു സംശയിക്കുന്നു. രണ്ട് പേര്‍ കൂടി കൊലപാതകത്തില്‍ […]

Continue Reading

ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ (98) അന്തരിച്ചു. ന്യുമോണിയയെത്തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഭാര്യ: സൈറ ബാനു. ആറു ദശാബ്ദത്തോളം വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്. യൂസഫ് ഖാനാണ് ദിലീപ് കുമാര്‍ എന്ന പേരില്‍ ബോളിവുഡിന്റെ സുവര്‍ണ കാലഘട്ടത്തെ മുന്നോട്ടു നയിച്ചത്. ആറു പതിറ്റാണ്ടായി സിനിമയിലുണ്ടായിരുന്ന അദ്ദേഹം 62 സിനിമകളിലാണ് അഭിനയിച്ചത്. 1922 സിസംബറില്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ ലാല ഗുലാം സര്‍വാര്‍ ഖാന്റെ […]

Continue Reading

കൊവിഡ് മൂന്നാം തരംഗം അടുത്തമാസം, സെപ്റ്റംബറില്‍ മൂര്‍ധന്യത്തിലെത്തിയേക്കും; എസ്.ബി.ഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് വീണ്ടും ജീവിതത്തിലേക്ക് പിടിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ മൂന്നാം തരംഗം രാജ്യത്ത് അടുത്ത മാസം സംഭവിച്ചേക്കാമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം മൂര്‍ധന്യത്തില്‍ എത്തിയേക്കാമെന്നും എസ്.ബി.ഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ പകുതിയോടെ പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരത്തോട് അടുപ്പിച്ചായി കുറയും. എന്നാല്‍ ഓഗസ്റ്റ് പകുതിയോടെ കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങുമെന്നാണ് എസ്.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സെപ്റ്റംബറില്‍ ഇത് മൂര്‍ധന്യത്തില്‍ എത്തിയേക്കും. കൊവിഡ് രണ്ടാം തരംഗത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മെയ് ഏഴിനാണ് […]

Continue Reading

രാജ്യത്ത് ഇന്നലെ 39,796 പേര്‍ക്ക് കൊവിഡ്; വാക്‌സിനേഷന്‍ 35 കോടി കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 39,796 പേര്‍ക്ക്. 42,352 പേര്‍ ഇന്നലെ രോഗമുക്തി നേടി. 723 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. ഇതുവരെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചത് 3,05,85,229 പേര്‍ക്കാണ്. ഇതില്‍ 2,97,00,430 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4,82,071 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ഇതുവരെ 4,02,728 പേര്‍ കൊവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ രാജ്യത്ത് കൊവിഡ് വാക്സിന്‍ സ്വീകരിച്ചത് 35,28,92,046 […]

Continue Reading

യു.പിയില്‍ മാംസം കഴിച്ചെന്ന് ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു; മൂന്നു പേര്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും അരുംകൊല. മാംസം ഭക്ഷിച്ചെന്നാരോപിച്ച് ഗാസിയാബാദില്‍ യുവാവിനെ അടിച്ചുകൊന്നു. മീററ്റ് സ്വദേശി പ്രവീണ്‍ സൈനി(22)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു പ്രവീണ്‍. ദേവേന്ദ്ര, വിനോദ് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിന് സമീപമിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പ്രവീണ്‍ ആക്രമിക്കപ്പെട്ടത്. പ്രവീണ്‍ കഴിച്ചത് മാംസമാണെന്ന് ആരോപിച്ച് മൂന്ന് പേര്‍ ആക്രമിക്കുകയായിരുന്നു. പ്രവീണ്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പ്രവീണ്‍ കഴിച്ചത് സോയയും ചപ്പാത്തിയുമാണെന്നാണ് പോലീസ് പറയുന്നത്. പ്രവീണ്‍ കഴിച്ചത് മാംസമാണെന്ന് തെറ്റിദ്ധരിച്ചാണ് […]

Continue Reading

കൊവിഡ് ഭേദമായവര്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്താല്‍ മതിയെന്ന് ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: കൊവിഡ് ഭേദമായവര്‍ ഒരു ഡോസ് വാക്സിന്‍ എടുത്താല്‍ മതിയെന്ന് ഐ.സി.എം.ആര്‍. ഡെല്‍റ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിനായി രണ്ട് ഡോസ് വാക്സിനെടുത്തവരേക്കാള്‍ ശേഷി കൊവിഡ് ഭേദമായി വാക്സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ക്കുണ്ടെന്നാണ് ഐസിഎം ആറിന്റെ പുതിയ പഠനം. ‘ന്യൂട്രലൈസേഷന്‍ ഓഫ് ഡെല്‍റ്റാ വേരിയന്റ് വിത്ത് സേറ ഓഫ് കൊവിഷീല്‍ഡ് വാക്സിന്‍സ് ആന്റ് കൊവിഡ് റിക്കവേര്‍ഡ് വാക്സിനേറ്റഡ് ഇന്‍ഡിവിജ്വല്‍സ്’ എന്ന പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഐസിഎംആര്‍, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ന്യൂറോ സര്‍ജറി, […]

Continue Reading

സഹോദരിയെ അസഭ്യം പറഞ്ഞ 17കാരനെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് കുത്തിക്കൊന്നു

ന്യൂഡല്‍ഹി: സഹോദരിയെ അസഭ്യം പറഞ്ഞ 17 കാരനെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് കുത്തിക്കൊന്നു. ഡല്‍ഹിക്കു സമീപം മംഗോല്‍പുരിയിലാണ് സംഭവം. കേസില്‍ 18 കാരനായ സച്ചിന്‍ ഉള്‍പ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജൂണ്‍ 30 ന് മംഗോല്‍ പുരിയിലെ പാര്‍ക്കിനുള്ളില്‍ 17 കാരനെ കുത്തേറ്റ് നിലയില്‍ പോലീസ് കോണ്‍സ്റ്റബിളാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ തിരിച്ചറിഞ്ഞു. പ്രദേശത്തെ 170 ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചെന്നും 230 ഓളം പേരെ ചോദ്യം ചെയ്‌തെന്നും […]

Continue Reading

രാജ്യത്ത് ഇന്നലെ 44,111 പേര്‍ക്ക് കൊവിഡ്; 738 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 44,111 പേര്‍ക്ക്. 57,477 പേര്‍ ഇന്നലെ രോഗമുക്തി നേടി. 738 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചത് 3,05,02,362 പേര്‍ക്കാണ്. ഇതില്‍ 2,96,05,779 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4,95,533 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ഇതുവരെ 4,01,050 പേര്‍ കൊവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 34,46,11,291 […]

Continue Reading

പുല്‍വാമയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മുവില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. രാജ്യാന്തര അതിര്‍ത്തിക്ക് അടുത്ത് അര്‍ണിയ സെക്ടറിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 4.25 ഓടെയാണ് ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. ഉടന്‍ തന്നെ സൈന്യം ഡ്രോണിന് നേര്‍ക്ക് വെടിയുതിര്‍ത്തു. ഇതിന് പിന്നാലെ ഡ്രോണ്‍ അപ്രത്യക്ഷമായതായി സൈന്യം വ്യക്തമാക്കി. പാകിസ്ഥാന്‍ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡ്രോണാണ് അതിര്‍ത്തിയില്‍ കണ്ടതെന്ന് ബിഎസ്എഫ് അറിയിച്ചു. വീണ്ടും ഡ്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഒരു സൈനികന്‍ […]

Continue Reading