ഡെല്‍റ്റയ്ക്ക് പിന്നാലെ ലാമ്ബഡ; കൊവിഡിന്റെ പുതിയ വകഭേദം വളരെ അപകടകാരി

India Latest News

ന്യൂഡല്‍ഹി: കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ലോകമെങ്ങും നാശം വിതച്ചുകൊണ്ടിരിക്കുന്നതിനിടെ വൈറസിന്റെ പുതിയ വകഭേദം പെറുവില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ലാമ്ബഡ എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ വകഭേദത്തെ പെറുവിലെ 80 ശതമാനം കൊവിഡ് രോഗികളില്‍ നിന്നും കണ്ടെത്തിയതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇപ്പോള്‍ തന്നെ ഏകദേശം 27 ഓളം രാജ്യങ്ങളിലേക്ക് ഈ വൈറസ് ബാധ പെറുവില്‍ നിന്നു പകര്‍ന്നിട്ടുണ്ട്.

ചിലി, സാന്റിയാഗോ സര്‍വകലാശാലകളില്‍ നടത്തിയ പഠനമനുസരിച്ച് പുതിയ വൈറസ് ആല്‍ഫ, ഗാമ വകഭേദങ്ങളെക്കാള്‍ അപകടകാരിയാണ്. മറ്റുള്ള എല്ലാ വകഭേദങ്ങളെക്കാളും വേഗത്തില്‍ പടര്‍ന്നുപിടിക്കാനും ശരീരത്തിലെ ആന്റിബോഡികളില്‍ നിന്ന് മറഞ്ഞിരിക്കാനുള്ള കഴിവു ലാമ്ബഡ വകഭേദത്തിനുണ്ട്. അതിനാല്‍ തന്നെ നിലവിലുള്ള വാക്‌സിനുകള്‍ ഈ വൈറസിനെതിരെ എത്രത്തോളം ഫലപ്രദമാകുമെന്ന് സംശയമുണ്ട്.

ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2020ല്‍ തന്നെ ലാമ്ബഡ വകഭേദത്തെ കണ്ടെത്തിയിരുന്നു. യുകെയില്‍ ഇതിനോടകം തന്നെ ആറു പേരില്‍ ലാമ്ബഡ വൈറസിന്റെ കണികകള്‍ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *