അമേരിക്കയില്‍ വെയര്‍ ഹൗസില്‍ വെടിവയ്പ്പ്; എട്ടു പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: യു.എസിലെ ഫെഡക്‌സ് വെയര്‍ ഹൗസിലുണ്ടായ വെടിവെപ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റു. വെടിവെപ്പിന് ശേഷം അക്രമി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം രാത്രി 11 നായിരുന്നു വെടിവെപ്പുണ്ടായത്. ഇന്‍ഡ്യാനപോളിസ് നഗരത്തിലെ എയര്‍പോര്‍ട്ടിനടുത്തുള്ള ഫെഡെക്‌സ് വെയര്‍ ഹൗസിലാണ് വെടിവെപ്പുണ്ടായത്. എന്നാല്‍ വെടിവെപ്പിന്റെ കാരണം വ്യക്തമായിട്ടില്ല. ഫെഡക്‌സിലെ ജീവനക്കാരനാണോ വെടിവെപ്പിന് പിന്നിലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. വെയര്‍ ഹൗസില്‍ വെടിവെപ്പുണ്ടായ വിവരം ഫെഡക്സും […]

Continue Reading

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്ത്യ അടക്കം അഞ്ചു രാജ്യങ്ങളിൽ രോഗവ്യാപനം അതിവേഗം

ഡൽഹി: കോവിഡ് വാക്‌സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നതിനിടെ ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി രോഗവ്യാപനം വീണ്ടും രൂക്ഷമാകുന്നു.അമേരിക്ക, ബ്രസീല്‍, ഇന്ത്യ, ഫ്രാന്‍സ്, റഷ്യ എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനവും മരണവും വീണ്ടും വര്‍ദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതെത്തിയിരുന്നു. ബ്രസീലാണ് ഒന്നാമത്.കോവിഡിന്റെ രണ്ട് പുതിയ വകഭേദങ്ങളാണ് ബ്രസീലില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ ഫ്രാന്‍സില്‍ മൂന്നാഴ്ചത്തേയ്ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്നാഴ്ചത്തേക്ക് ഫ്രാന്‍സില്‍ സ്‌കൂളുകള്‍ അടച്ചിടും. ഗതാഗത നിയന്ത്രണങ്ങളും ഉണ്ട്. പൊതു […]

Continue Reading

എ​വ​ർ ഗി​വ​ൺ ച​ലി​ച്ചു തു‌​ട​ങ്ങി​; തടസ്സം നീക്കിയതായി കമ്പനി അധികൃതർ

ക​യ്റോ: സൂ​യ​സ് ക​നാ​ലി​ൽ കു​ടു​ങ്ങി​യ ഭീ​മ​ൻ ച​ര​ക്കു​ക​പ്പലായ എ​വ​ർ ഗി​വ​ൺ ച​ലി​ച്ച് തു​ട​ങ്ങി. ഷി​പ്പിം​ഗ് സ​ർ​വീ​സ​സ് ക​മ്പ​നി​യാ​യ ഇ​ഞ്ച്കേ​പ്പി​നെ ഉ​ദ്ധ​രി​ച്ച് രാ​ജ്യാ​ന്ത​ര വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സ് ആ​ണ് ഇ​തു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കൂടാതെ ത​ട​സ​ങ്ങ​ൾ നീ​ക്കി ക​പ്പ​ൽ ച​ലി​ച്ച് തു​ട​ങ്ങി​യ​താ​യി ക​മ്പ​നി അ​റി​യി​ച്ചു.

Continue Reading

മ്യാൻമറിലെ തെരുവുകളിൽ കൂട്ടക്കുരുതി; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 114 പേര്‍; കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ്

യാങ്കൂൺ: സൈനിക അട്ടിമറി നടന്ന മ്യാൻമറിൽ പട്ടാള ഭരണത്തിനെതിരെ വിവിധ നഗരങ്ങളിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ 114 പേരെ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം, പ്രക്ഷോഭകരെ കണ്ടാലുടൻ വെടിവയ്ക്കാനാണ് ഉത്തരവ്. യാങ്കൂണിലും മൻഡാലെയിലും അടക്കം വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിൽ പ്രതിഷേധം തുടരുകയാണ്. ഒന്നര മാസം പിന്നിട്ട പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം, സൈന്യത്തിന്റെ കൂട്ടക്കുരുതിയോട് അന്താരാഷ്ട്ര സമൂഹവും രൂക്ഷമായാണ് പ്രതികരിച്ചത്. പുറത്തുവരുന്ന വാര്‍ത്തകള്‍ […]

Continue Reading

അച്ഛന്റെ മടിയിലിരുന്ന ഏഴു വയസുകാരി മ്യാന്‍മര്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

മ്യാന്‍മാര്‍: വീട്ടിനകത്ത് അച്ഛന്റെ മടിയിലിരുന്ന ഏഴു വയസുകാരി മ്യാന്‍മര്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. മ്യാന്‍മറിലെ മണ്ടാലേ നഗരത്തിലെ ചാന്‍ മ്യ താസി എന്ന ചെറുപട്ടണത്തില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പിലാണ് വീട്ടിനകത്തിരുന്ന ഈ പെണ്‍കുട്ടി മരണപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു. സായുധസേന തന്റെ പിതാവിനെ വെടിവയ്ക്കാന്‍ ശ്രമിച്ചതാണെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരി പ്രാദേശിക മാധ്യമമായ ”മ്യാന്‍മര്‍ നൗ” വിനോട് അറിയിച്ചു. ആ പട്ടണത്തിലിതുവരെയുണ്ടായ അക്രമത്തില്‍ 2 പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ”സേവ് ദി ചില്‍ഡ്രന്‍” ചാരിറ്റി സംഘടനയുടെ കണക്കുകളനുസരിച്ച് സൈന്യത്തിന്റെ […]

Continue Reading

റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി ക്യാമ്പിൽ തീ​പി​ടി​ത്തം; ആ​യി​ര​ത്തി​ലേ​റെ വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു

ധാ​ക്ക: റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി ക്യാമ്പിൽ വ​ൻ തീ​പി​ടി​ത്തം. തെ​ക്ക​ൻ ബം​ഗ്ലാ​ദേ​ശി​ലെ ക്യാമ്പിലാണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോടെ അഗ്നിബാധയുണ്ടായത്.തീ​പി​ടി​ത്ത​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചതയാണ് റിപ്പോർട്ട്. അതേസമയം, സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റി​റ്റതായാണ് സൂചന.വീ​ടു​ക​ൾ​ക്ക് പു​റ​മേ ഫ​സ്റ്റ് എ​യ്ഡ് കേ​ന്ദ്ര​ങ്ങ​ളും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ച​താ​യി ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി.

Continue Reading

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. പാക് ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ‘പ്രധാന മന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നു’- ആരോഗ്യ മന്ത്രി ഫൈസല്‍ സുല്‍ത്താന്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ. പാകിസ്താനില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. 623,135 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 13,799 പേര്‍ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. 579,760 പേര്‍ രോഗമുക്തി നേടി.

Continue Reading

ബംഗ്ലാദേശിലെ കോവിഡ്​ ആശുപത്രിയിൽ തീപിടുത്തം; മൂന്നുപേർ മരിച്ചു

ധാക്ക: ബംഗ്ലാദേശിലെ കോവിഡ്​ ആശുപത്രിയിൽ തീപിടിത്തം .സംഭവത്തിൽ മൂന്നുമരണം റിപ്പോർട്ട് ചെയ്തു . ബുധനാഴ്ച രാവിലെ അത്യാഹിത വിഭാഗത്തിലായിരുന്നു അപകടം ഉണ്ടായത് .അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മൂന്നു കോവിഡ്​ രോഗികളാണ്​ മരിച്ചവര്‍. 14 പേരാണ്​ ഐ.സി.യുവില്‍ ചികിത്സയിലുണ്ടായിരുന്നത്​. രാവിലെ എട്ടുമണിയോടെ ഓക്​സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന്​ ധാക്ക മെഡിക്കല്‍​ കോളജ്​ ആശുപത്രി ഡയറക്​ടര്‍ നസ്​മുല്‍ ഹഖ്​ പറഞ്ഞു. ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെ വെന്‍റിലേറ്ററിലേക്ക്​ മാറ്റി. തിപിടിത്തത്തെ തുടര്‍ന്ന്​ മറ്റൊരു ഐ.സി.യുവിലേക്ക്​ മാറ്റുന്നതി​നിടെയായിരുന്നു മൂന്നുപേരുടെയും മരണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

മൈക്രോസോഫ്ട് മെയിലിൽ പിഴവ്; സമർത്ഥമായി ഉപയോഗപ്പെടുത്തി ചൈനയുമായി ബന്ധമുള്ള ഹാക്കിങ് ഗ്രൂപ്പുകൾ

ചൈനയുമായി ബന്ധമുള്ള ഹാക്കിങ് ഗ്രൂപ്പുകൾ, മൈക്രോസോഫ്ട് മെയിലിലുള്ള പിഴവുകളെ സമർത്ഥമായി ഉപയോഗപ്പെടുത്തി വ്യാവസായിക വിവരങ്ങളും മറ്റും ചോർത്തുന്നു എന്ന മുന്നറിയിപ്പുമായി യു എസിലെയും യൂറോപ്പിലെയും അധികൃതർ. ഇ എസ് ഇ ടി എന്ന സൈബർ സെക്യൂരിറ്റി സ്ഥാപനത്തിന്റെ വിലയിരുത്തൽ പ്രകാരം ഏകദേശം പത്തോളം ഹാക്കിങ് ഗ്രൂപ്പുകൾ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു. ഈ ഹാക്കിങ് ഗ്രൂപ്പുകൾക്ക്, കംമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്ത് അതിന്റെ സഹായത്തോടെ ഇമെയിൽ സിസ്റ്റത്തിലേക്ക് പ്രവേശിച്ച് ഒരു സ്ഥാപനത്തിലെ പ്രധാന വിവരങ്ങൾ ശേഖരിക്കാനാകും. ഇത്തരത്തിൽ […]

Continue Reading

ബ്രഹ്മപുത്രാ നദിയില്‍ അണക്കെട്ട് നിര്‍മിക്കാന്‍ ചൈനീസ് പാര്‍ലമെന്റ് അനുമതി നല്‍കി

ബെയ്ജിംഗ്: അരുണാചല്‍പ്രദേശിനോടു ചേര്‍ന്ന് ടിബറ്റില്‍ ബ്രഹ്മപുത്രാ നദിയില്‍ അണക്കെട്ട് നിര്‍മിക്കാന്‍ ചൈനീസ് പാര്‍ലമെന്റ് അനുമതി നല്‍കി. പദ്ധതിയുടെ ഭാഗമായ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് അണക്കെട്ട് നിര്‍മാണത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്, പ്രധാനമന്ത്രി ലി കെജിയാംഗ് എന്നിവരുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത നാണഷല്‍ പീപ്പിള്‍ കോണ്‍ഗ്രസ് സമ്മേളനമാണു പദ്ധതി അംഗീകരിച്ചത്. 2035 വരെ ലക്ഷ്യം വച്ചാണ് 2021-2025 വര്‍ഷത്തെ പദ്ധതികള്‍ക്കു രൂപം നല്‍കിയിരിക്കുന്നത്.

Continue Reading