കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്ത്യ അടക്കം അഞ്ചു രാജ്യങ്ങളിൽ രോഗവ്യാപനം അതിവേഗം

International

ഡൽഹി: കോവിഡ് വാക്‌സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നതിനിടെ ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി രോഗവ്യാപനം വീണ്ടും രൂക്ഷമാകുന്നു.അമേരിക്ക, ബ്രസീല്‍, ഇന്ത്യ, ഫ്രാന്‍സ്, റഷ്യ എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനവും മരണവും വീണ്ടും വര്‍ദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതെത്തിയിരുന്നു.

ബ്രസീലാണ് ഒന്നാമത്.കോവിഡിന്റെ രണ്ട് പുതിയ വകഭേദങ്ങളാണ് ബ്രസീലില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ ഫ്രാന്‍സില്‍ മൂന്നാഴ്ചത്തേയ്ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്നാഴ്ചത്തേക്ക് ഫ്രാന്‍സില്‍ സ്‌കൂളുകള്‍ അടച്ചിടും. ഗതാഗത നിയന്ത്രണങ്ങളും ഉണ്ട്. പൊതു സ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നതിനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.രോഗവ്യാപനം രൂക്ഷമായതോടെ ബംഗ്ലാദേശില്‍ ഒരാഴ്ചത്തേയ്ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പാകിസ്ഥാനിലും കൊവിഡ് വ്യാപനം വീണ്ടും ശക്തമായി. ലോകത്ത് ആകെ 130,954,934 രോഗികളുണ്ട്. ഇതുവരെ 2,853,007 പേര്‍ മരിച്ചു. 105,431,002 പേര്‍ രോഗവിമുക്തരായി.അതേസമയം, ഇന്ത്യയിൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റിനിടെ പു​തി​യ​താ​യി 9,090 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.ഇ​തേ​സ​മ​യ​ത്ത്, 27 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ബ്രി​ഹ​ന്‍ മും​ബൈ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച് 5322 പേ​ര്‍​ക്കാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്.ന​ഗ​ര​ത്തി​ല്‍ ഇ​തു​വ​രെ 3.66 ല​ക്ഷം പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. 62,187 ആ​ക്ടീ​വ് കേ​സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്.പൂ​നെ​യി​ലും സ്ഥി​തി ഗു​രു​ത​ര​മാ​ണ​ന്നാ​ണ് വി​വ​രം. പു​നെ​യി​ല്‍ 10,873 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *