കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കി; പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു

ആലപ്പുഴ: ആലപ്പുഴയില്‍ കുടുംബവഴക്കിനെ തുടര്‍ന്നു ഭാര്യ ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു. തഴക്കര ഇറവങ്കര തടാലില്‍ വീട്ടില്‍ ഷീബ (45), ഭര്‍ത്താവ് സന്തോഷ് (51) എന്നിവരാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നാണ് സംഭവം. വീട്ടുവഴക്കിനെ തുടര്‍ന്നു വീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ ഷീബയെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലെത്തിയ സന്തോഷ് ഭാര്യ മരിച്ചതറിഞ്ഞു വീട്ടില്‍ തിരികെയെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സന്തോഷിന്റെ മദ്യപാനവും തുടര്‍ന്നുണ്ടായ വീട്ടുവഴക്കുമാണു ആത്മഹത്യക്ക് […]

Continue Reading

പിഴ ചുമത്തുന്നത് മഹാ അപരാധമായി കാണരുത്, പൊലീസ് ചെയ്യുന്നത് ഏല്‍പ്പിച്ച ചുമതല; ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അമിത ഇടപെടലുകളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടില്‍ കാണരുതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പോലീസ് ചെയ്യുന്നത് ഏല്‍പ്പിച്ച ചുമതലയാണ്. പൊലീസ് ജനങ്ങളുടെ കണ്ണീരൊപ്പുന്നു. സേന നടത്തുന്നത് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയനേട്ടത്തിനായി നിസ്സാരവത്കരിക്കരുത്. പൊലീസിന് എതിരെ നടക്കുന്നത് പ്രചാരവേലയാണെന്നും ക്രമസമാധാനം പുലരാന്‍ ആഗ്രഹിക്കാത്തവരാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടി ഷോളയൂരില്‍ ആദിവാസികള്‍ക്ക് എതിരെ നടന്ന പോലീസ് അതിക്രമത്തെയും […]

Continue Reading

വാക്സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; മൂന്നു ലക്ഷം ഡോസ് ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് പരിഹാരമാകുന്നു. മൂന്നു ലക്ഷം ഡോസ് വാക്സിന്‍ ഇന്ന് കേരളത്തിലെത്തും. ഇന്ന് ഉച്ചയോടെയാണ് വാക്സിന്‍ തിരുവനന്തപുരത്തെത്തുക. നാളെ മുതല്‍ എല്ലാ ജില്ലകളിലും വാക്സിനേഷന്‍ പുനഃരാരംഭിക്കും. എറണാകുളം മേഖലയിലേക്ക് 1,20,000 ഡോസ് വാക്സിനാണ് ലഭിക്കുക. കോഴിക്കോട് മേഖലയില്‍ 75,000 ഡോസ് വാക്സിനും ലഭിക്കും. തിരുവനന്തപുരം മേഖലയില്‍ 1,70,000 ഡോസ് വാക്സിനാണ് വിതരണം ചെയ്യുക. 95,000 ഡോസ് കോവിഷീല്‍ഡ്, 75,000 ഡോസ് കോവാക്സിന്‍ എന്നിവയാണ് സംസ്ഥാനത്തെത്തുക. 60 ലക്ഷം ഡോസ് വാക്സിന്‍ ഉടന്‍ ലഭ്യമാക്കണമെന്നാണ് കേരളം […]

Continue Reading

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. ഏഴ് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 7 സെന്റിമീറ്റര്‍ വരെയുള്ള മഴ ലഭിക്കാനാണ് സാധ്യത. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യ തൊഴിലാളികളും തീരദേശ […]

Continue Reading

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനില്‍ കര്‍ശന പരിശോധന

ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന മലയാളി യാത്രക്കാര്‍ക്ക് കര്‍ശന കൊവിഡ് പരിശോധന. യാത്രക്കാരെ ആദ്യം തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കും. പനിയുള്ളവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ പുറത്തുവിടുകയുള്ളു. എല്ലാ യാത്രക്കാരും ഇ പാസിനു പുറമെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് പ്രാവശ്യം വാക്സിനെടുത്തതിന്റെ രേഖയോ ഹാജരാക്കണം. അതേസമയം, പരിശോധന നടപടികള്‍ വിലയിരുത്തുന്നതിനായി തമിഴ്‌നാട് ആരോഗ്യ-ദേവസ്വം മന്ത്രി ശേഖര്‍ബാബു, ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം […]

Continue Reading

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; തോമസ് ഡാനിയലും മകളും അറസ്റ്റിൽ

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 1600 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയലിനെയും കമ്ബനി സി ഇ ഒ യും മകളുമായ റിനു മറിയത്തെയുമാണ് അറസ്റ്റ് ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിക്ഷേപകരില്‍ നിന്നായി 2000 കോടി രൂപയുടെ തട്ടിപ്പ് ആണ് പ്രതികള്‍ നടത്തിയിരുന്നത്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ലിമിറ്റഡ് […]

Continue Reading

സി.കെ ജാനുവിന്റെ ഫോണുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു

വയനാട്: എന്‍.ഡി.എ. സ്ഥാനാര്‍ഥിയാവാന്‍ കോഴ വാങ്ങിയെന്നാരോപണത്തില്‍ സി.കെ. ജാനുവിന്റെ ഫോണുകള്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. സി.കെ. ജാനു ഉപയോഗിക്കുന്ന രണ്ടുഫോണുകള്‍ ഉള്‍പ്പെടെ മൂന്ന് സ്മാര്‍ട്ട് ഫോണുകളാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. തന്റെയും, വളര്‍ത്തു മകളുടെയും, സഹോദരന്റെയും ഫോണുകളാണ് പിടിച്ചെടുത്തതെന്ന് സി.കെ. ജാനു പറഞ്ഞു. കേസില്‍ ഇത് വരെ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ജാനു അറിയിച്ചു. ബത്തേരിയില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയാകാനായി ജാനുവിന് സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസിലാണ് ക്രൈം […]

Continue Reading

നടി ശരണ്യ ശശി അന്തരിച്ചു

തിരുവനന്തപുരം:നടി ശരണ്യ ശശി നിര്യാതയായിഅന്ത്യം.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍.ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു. ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്.ഛോട്ടാ മുംബൈ,തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്.

Continue Reading

സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മ്മരാജന് ജാമ്യം

ന്യൂഡല്‍ഹി: സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മ്മരാജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. താമസിക്കുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്നായിരുന്നു ഇയാളുടെ ആവശ്യം. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ധര്‍മ്മരാജന്‍ പത്ത് വര്‍ഷവും ഒന്‍പത് മാസവും ജയിലില്‍ കഴിഞ്ഞതായി അഭിഭാഷകന്‍ പി എസ് സുധീര്‍ ചൂണ്ടിക്കാട്ടി. കൂട്ടബലാത്സംഗ കേസിലെ പ്രതിയായ ധര്‍മ്മരാജന് പരോളിന് അര്‍ഹതയില്ലെന്നും, ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാനും ഇരയെ ഭീഷണിപ്പെടുത്താനും സാദ്ധ്യതയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചു. നിലവില്‍ […]

Continue Reading

ഓണ്‍ലൈന്‍ പഠനം; കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി പഠനം

തിരുവനന്തപുരം: നിലവിലുള്ള ഓണ്‍ലൈന്‍ പഠനം കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നുവെന്ന് പഠനങ്ങള്‍. 36 ശതമാനം കുട്ടികള്‍ക്ക് കഴുത്ത് വേദനയും 36 ശതമാനം കുട്ടികള്‍ക്ക് തലവേദനയും 27 ശതമാനം കുട്ടികള്‍ക്ക് കണ്ണുവേദനയും അനുഭവപ്പെടുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. എസ്സിഇആര്‍ടി നടത്തിയ പഠനം ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ പഠനത്തിലേര്‍പ്പെടുന്ന കുട്ടികള്‍ക്കു പ്രത്യേക ശ്രദ്ധയും വ്യായാമവും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇവരെ പൂന്തോട്ട നിര്‍മാണത്തിലും പച്ചക്കറി കൃഷിയിലും ഏര്‍പ്പെടുത്തണം. അടുക്കള ജോലിയില്‍ സഹായിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി […]

Continue Reading