അനുമതി ലഭിച്ചാല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാന്‍ തയാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂളുകള്‍ തുറക്കാന്‍ കൊവിഡ് നിയന്ത്രണ ഏജന്‍സികളുടെ അനുമതി കൂടി ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 36 ശതമാനം കുട്ടികള്‍ക്ക് കുഴുത്ത് വേദനയും 27 ശതമാനം കുട്ടികള്‍ക്ക് കണ്ണുകള്‍ക്ക് വേദനയും അനുഭവപ്പെടുന്നുണ്ട്. എസ്‌സിഇആര്‍ടി റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് മന്ത്രി സംസാരിച്ചത്. കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ വലിയ ശ്രദ്ധവേണമെന്നും ഇക്കാര്യം […]

Continue Reading

സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു; ഈ മാസം ഇതുവരെ കുറഞ്ഞത് 1320 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് നാനൂറു രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ പവന്‍ വില 34,680 ആയി. ഗ്രാമിന് 50 രൂപ താഴ്ന്ന് 4335 രൂപയായി. ശനിയാഴ്ച പവന്‍ വില 600 രൂപ ഇടിഞ്ഞിരുന്നു. ഈ മാസം ഇതുവരെ 1320 രൂപയാണ് പവന് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നു രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഇടിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും […]

Continue Reading

ബീച്ചുകള്‍ തുറക്കും, 28 വരെ എല്ലാ ദിവസവും കടകള്‍; സംസ്ഥാനത്ത് ഇളവുകള്‍ ഇന്നു മുതല്‍

തിരുനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നു മുതല്‍. ബീച്ചുകള്‍ ഉള്‍പ്പടെയുള്ള തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കും. ബാങ്കുകള്‍, വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ക്ക് ആറു ദിവസം പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. സര്‍ക്കാര്‍ ഓഫിസുകള്‍ ആഴ്ചയില്‍ 5 ദിവസവും തുറക്കാം. ഓണക്കാലത്തോടനുബന്ധിച്ചാണ് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത്. ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്നു കടകള്‍ തുറന്നാല്‍ 28 വരെ വിപണി സജീവമായിരിക്കും. രാവിലെ 7 മുതല്‍ രാത്രി 9വരെ കടകള്‍ക്ക് പ്രവര്‍ത്തിക്കാം. കടകളില്‍ […]

Continue Reading

അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് തിരയില്‍പെട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബോട്ടിലെ സ്രാങ്ക് ശ്രായിക്കാട് സ്വദേശി സുഭാഷ് (ഉണ്ണിക്കണ്ണന്‍-52) ആണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന ബാക്കി ഏഴ് പേരും നീന്തി രക്ഷപെട്ടു. സുഭാഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മത്സ്യബന്ധനത്തിന് ശേഷം മടങ്ങിവരുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. ചെറിയ അഴീക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കീര്‍ത്തന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

നാലു ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ അതിതീവ്ര മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. അഞ്ചു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച സംസ്ഥാനത്തെ ഒമ്പതു ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]

Continue Reading

എറണാകുളത്ത് അമ്മ ആറു വയസുള്ള മകനെ ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു

കൊച്ചി: എറണാകുളത്ത് ആറു വയസുള്ള മകനെ അമ്മ ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു. എറണാകുളം മഴുവന്നൂര്‍ തട്ടാംമുകളിലാണ് ആരെയും ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങറിയത്. ഇന്ന് രാവിലെ 11 മണിക്കാണ് കെ.എസ്.ആര്‍.ടി.സി ബസിനടയിലേക്ക് അമ്മ കുട്ടിയെ വലിച്ചെറിഞ്ഞത്. അതേസമയം നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം കുട്ടിയെ രക്ഷിക്കാനായി. പ്രദേശത്ത് വാടകയ്ക്ക് താമസിയ്ക്കുന്ന സ്ത്രീയാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. അഞ്ച് മക്കളുടെ അമ്മയാണ് സ്ത്രീ. കുഞ്ഞിനെ വളര്‍ത്താന്‍ വയ്യ എന്ന് മാത്രമാണ് ഇവര്‍ പറയുന്നത്. നട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി […]

Continue Reading

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കി. ഓണ്‍ലൈന്‍ ബുക്കിങ് വഴി 1200 പേര്‍ക്കും ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരുമായ 150 പേര്‍ക്കും ഗുരുവായൂര്‍ നഗരസഭ നിവാസികളായ 150 പേര്‍ക്കുമാണ് അനുമതി നൽകുക. ഇതുവരെ പ്രതിദിനം 900 പേര്‍ക്കായിരുന്നു അനുമതിയുണ്ടായിരുന്നത്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

Continue Reading

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരള തീരത്ത് ഞായറാഴ്ച വരെ 3.3 മീറ്റര്‍വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ട്. ഇതേതുടര്‍ന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം തീരദേശങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.

Continue Reading

വയനാട് ജില്ലയില്‍ ഇനി മുതല്‍ പ്രവേശനം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം

വയനാട് : വയനാട് ജില്ലയില്‍ ഇനി മുതല്‍ പ്രവേശനം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം. കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നും, അന്യ സംസ്ഥാനങ്ങളില്‍ നിന്നും വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് ജില്ല പോലീസ് മേധാവി അരവിന്ദ് സി കുമാര്‍ അറിയിച്ചു.കൂടാതെ വിദേശികളായ സഞ്ചാരികള്‍ക്കും ഈ നിബന്ധന ബാധകമാണ്.

Continue Reading

വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: കേരളക്കരയെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍. വിസ്മയയുടെ മരണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നു കിരണ്‍ കുമാര്‍. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് പിരിച്ചുവിടല്‍. ഗതാഗതമന്ത്രി ആന്റണി രാജുവാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിച്ചത്. ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമാണ്. 1960-ലെ കേരള സിവിള്‍ […]

Continue Reading