അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala Latest News

കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് തിരയില്‍പെട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബോട്ടിലെ സ്രാങ്ക് ശ്രായിക്കാട് സ്വദേശി സുഭാഷ് (ഉണ്ണിക്കണ്ണന്‍-52) ആണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന ബാക്കി ഏഴ് പേരും നീന്തി രക്ഷപെട്ടു.

സുഭാഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മത്സ്യബന്ധനത്തിന് ശേഷം മടങ്ങിവരുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. ചെറിയ അഴീക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കീര്‍ത്തന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *