എറണാകുളത്ത് അമ്മ ആറു വയസുള്ള മകനെ ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു

Kerala Latest News

കൊച്ചി: എറണാകുളത്ത് ആറു വയസുള്ള മകനെ അമ്മ ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു. എറണാകുളം മഴുവന്നൂര്‍ തട്ടാംമുകളിലാണ് ആരെയും ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങറിയത്. ഇന്ന് രാവിലെ 11 മണിക്കാണ് കെ.എസ്.ആര്‍.ടി.സി ബസിനടയിലേക്ക് അമ്മ കുട്ടിയെ വലിച്ചെറിഞ്ഞത്.

അതേസമയം നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം കുട്ടിയെ രക്ഷിക്കാനായി. പ്രദേശത്ത് വാടകയ്ക്ക് താമസിയ്ക്കുന്ന സ്ത്രീയാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. അഞ്ച് മക്കളുടെ അമ്മയാണ് സ്ത്രീ. കുഞ്ഞിനെ വളര്‍ത്താന്‍ വയ്യ എന്ന് മാത്രമാണ് ഇവര്‍ പറയുന്നത്.

നട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സ്ത്രീയെ കടുതല്‍ ചോദ്യം ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *