സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കൊവിഡ്; 80 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

ബെംഗലൂരു: കൊവിഡ് ഇല്ലെന്നുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ ഫലം കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം. കൊവിഡ് വ്യാപനം രൂക്ഷമായ കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരും ഈ സംസ്ഥാനങ്ങളില്‍ പോയി മടങ്ങിവരുന്നവരും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. നേരത്തെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയായിരുന്നു. കോവിഡ് രണ്ടാം തരംഗം ദുര്‍ബലമായതോടെ […]

Continue Reading

കണ്ണൂരില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ കാല്‍ടെക്‌സ് ജംഗ്ഷനില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്. കാല്‍ടെക്‌സ് ജംഗ്ഷനിലെ സിഗ്‌നലില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം തെന്നി വീഴുകയായിരുന്നു. വണ്ടിയില്‍ നിന്ന് തെറിച്ചു വീണ യുവതിയുടെ മുകളിലൂടെ ടാങ്കര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ഇരുചക്ര വാഹനത്തില്‍ കൂടെയുണ്ടാരുന്ന ആളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. തേവരക്കോട് യൂണിറ്റ് അംഗം പ്രബിന്റെ വീടിന് നേരെയാണ് അക്രമമുണ്ടായത്. അക്രമ നടക്കുമ്പോള്‍ യുവാവ് വീട്ടിലുണ്ടായിരുന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. രണ്ടംഗ സംഘമാണ് ബൈക്കിലെത്തി ആക്രമണം നടത്തിയത്. എറിഞ്ഞ ബോംബ് സ്‌കൂട്ടറില്‍ തട്ടി തെറിച്ചെങ്കിലും പൊട്ടിയില്ല. നാടന്‍ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചത്. രണ്ട് ദിവസം മുമ്പ് പ്രവീണ്‍ പ്രദേശത്തെ കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട ചില യുവാക്കളുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്ന് കരുതുന്നു. കാട്ടാക്കട ഡിവൈഎസ്പി ബി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന് യുവാവ് ജീവനൊടുക്കി

കൊച്ചി: എറണാകുളം കോതമംഗലത്ത് അരുംകൊല. ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലാണ് സംഭവം. കണ്ണൂർ സ്വദേശിനിയായ മാനസ (24)യാണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശി തന്നെയായ രാഖിനാണ് മാനസയെ കൊലപ്പെടുത്തിയത്. കോളജിന് സമീപമുള്ള വാടകവീട്ടിലാണ് കൊലപാതകം നടന്നത്. സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഏതാനൂം ദിവസത്തെ തിരിച്ചിറക്കത്തിനു ശേഷം പവന് വീണ്ടും 36,200 രൂപയായി. കഴിഞ്ഞ ദിവസം 35,920 രൂപയായിരുന്നു. ഇന്ന് പവന് 280 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4,525 രൂപയായി. ആഗോള വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,827.28 ഡോളറിലെത്തി. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് തത്ക്കാലം ഉയര്‍ത്തേണ്ടെന്ന് തീരുമാനിച്ചതും ഡോളറിന്റെ തകര്‍ച്ചയുമാണ് സ്വര്‍ണത്തിന് നേട്ടമായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണത്തിന് വില 48,254 […]

Continue Reading

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.37 ആണ് വിജയശതമാനം. cbseresults.nic.in എന്ന വെബ്സൈറ്റില്‍ പരീക്ഷാ ഫലം അറിയാം. ഇത് കൂടാതെ ഉമാങ് ആപ്പ്, എസ്എംഎസ്, ഡിജി ലോക്കര്‍ സംവിധാനത്തിലൂടെയും ഫലമറിയാം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത്തവണ ബോര്‍ഡിന്റെ കീഴിലുള്ള പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രിംകോടതിയുടെ വിധി പ്രകാരം 13 അംഗ പാനലിന്റെ നിര്‍ദേശം അനുസരിച്ച് പ്രത്യേക മൂല്യനിര്‍ണയം നിശ്ചിയിക്കുകയായിരുന്നു. പ്രത്യേക മൂല്യനിര്‍ണയം അടിസ്ഥാനത്തിലുള്ള ഫലപ്രഖ്യാപനമാണ് നടന്നത്.

Continue Reading

മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം; വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നില്‍ ആളുകള്‍ അനിയന്ത്രിതമായി വരി നില്‍ക്കുന്ന സംഭവത്തില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മദ്യശാലകള്‍ക്ക് മുന്നിലൂടെ നടക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. തൃശൂര്‍ കുറുപ്പം റോഡിലെ മദ്യശാലയ്ക്ക് മുന്നിലെ ആള്‍ക്കുട്ടവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനാണ് വിമര്‍ശനം ഉന്നയിച്ചത്. മദ്യം വാങ്ങാന്‍ എത്തുന്ന ആള്‍ക്കൂട്ടം പ്രദേശവാസികള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും ഇത് എന്ത് സന്ദേശമാണ് നല്‍കുക എന്നും കോടതി ചോദിച്ചു. മദ്യശാലകള്‍ പരിഷ്‌കൃതമായ രീതിയില്‍ […]

Continue Reading

കൊവിഡ് കൈത്താങ്ങ്; 5,600 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് മൂലം പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചു. 5,600 കോടിയുടെ സഹായമാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ചത്. രണ്ടു ലക്ഷമോ അതില്‍ താഴെയുള്ളതുമായ വായ്പകളുടെ പലിശയിലെ നാല് ശതമാനം ആറ് മാസത്തേക്ക് സര്‍ക്കാര്‍ വഹിക്കും. സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് ജുലൈ മുതല്‍ ഡിസംബര്‍ 31 വരെ വാടക ഒഴിവാക്കാനും തീരുമാനിച്ചു. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ വരെ കെട്ടിട നികുതി ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. കെഎഫ്‌സി വായ്പക്കാര്‍ക്ക് […]

Continue Reading