തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

Kerala Latest News

തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. തേവരക്കോട് യൂണിറ്റ് അംഗം പ്രബിന്റെ വീടിന് നേരെയാണ് അക്രമമുണ്ടായത്. അക്രമ നടക്കുമ്പോള്‍ യുവാവ് വീട്ടിലുണ്ടായിരുന്നു.

കഴിഞ്ഞ രാത്രിയാണ് സംഭവം. രണ്ടംഗ സംഘമാണ് ബൈക്കിലെത്തി ആക്രമണം നടത്തിയത്. എറിഞ്ഞ ബോംബ് സ്‌കൂട്ടറില്‍ തട്ടി തെറിച്ചെങ്കിലും പൊട്ടിയില്ല. നാടന്‍ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

രണ്ട് ദിവസം മുമ്പ് പ്രവീണ്‍ പ്രദേശത്തെ കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട ചില യുവാക്കളുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്ന് കരുതുന്നു. കാട്ടാക്കട ഡിവൈഎസ്പി ബി പ്രശാന്തന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡ് എത്തിയാണ് നാടന്‍ ബോംബ് നിര്‍വീര്യമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *