സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

Kerala Latest News

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.37 ആണ് വിജയശതമാനം. cbseresults.nic.in എന്ന വെബ്സൈറ്റില്‍ പരീക്ഷാ ഫലം അറിയാം. ഇത് കൂടാതെ ഉമാങ് ആപ്പ്, എസ്എംഎസ്, ഡിജി ലോക്കര്‍ സംവിധാനത്തിലൂടെയും ഫലമറിയാം.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത്തവണ ബോര്‍ഡിന്റെ കീഴിലുള്ള പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രിംകോടതിയുടെ വിധി പ്രകാരം 13 അംഗ പാനലിന്റെ നിര്‍ദേശം അനുസരിച്ച് പ്രത്യേക മൂല്യനിര്‍ണയം നിശ്ചിയിക്കുകയായിരുന്നു. പ്രത്യേക മൂല്യനിര്‍ണയം അടിസ്ഥാനത്തിലുള്ള ഫലപ്രഖ്യാപനമാണ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *