നാട്ടില്‍ പോകാന്‍ അനുമതി തേടി ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍

ബംഗളൂരു: പിതാവ് കോടിയേരി ബാലകൃഷ്ണനെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മയക്കുമരുന്ന കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍. പിതാവിനെ സന്ദര്‍ശിക്കുന്നതിന് കേരളത്തില്‍ പോകാന്‍ രണ്ടു ദിവസം അനുവദിക്കണമെന്നാണ് ബിനീഷിന്റെ ആവശ്യം. എന്നാല്‍ ഇ.ഡി ബിനീഷിന്റെ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. അതിനിടെ ബിനീഷ് സമര്‍പ്പിച്ച ജാമ്യഹര്‍ജി പരിഗണിക്കുന്ന ബെഞ്ച് മാറി. ഹര്‍ജിയില്‍ വാദം കേട്ട ജഡ്ജി അവധിയില്‍ പോകുന്നതിനാല്‍ പുതിയ ബെഞ്ചിലേക്ക് ഹര്‍ജി മാറ്റുകയായിരുന്നു. ഹര്‍ജി ഇനി തിങ്കളാഴ്ച കോടതി പരിഗണിക്കും. എന്നാല്‍ വിശദമായ വാദം […]

Continue Reading

തൃശൂര്‍ മെഡിക്കല്‍ കോളജിലെ 30 എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജിലെ 30 എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. രോഗം കണ്ടെത്തിയ രണ്ടു ബാച്ചിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രി ഡ്യൂട്ടി ചെയ്തിരുന്നു. ഇത് കൂടുതല്‍ ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസിലെ 13 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു ജീവനക്കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് എല്ലാവര്‍ക്കും പരിശോധന നടത്തിയത്. […]

Continue Reading

കേരളത്തിലെ ബക്രീദ് ഇളവ്; സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: കേരളത്തില്‍ ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം സമ്പൂര്‍ണ ഇളവ് അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി. ഡല്‍ഹി മലയാളിയായ പി.കെ.ഡി നമ്പ്യാരാണ് ഹര്‍ജിക്കാരന്‍. ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കും. പൊതുതാത്പര്യം പരിഗണിക്കാതെയാണ് സര്‍ക്കാര്‍ നടപടിയെന്ന് ഹര്‍ജിക്കാരന്‍ പരാതിപ്പെട്ടു. ഐ.എം.എ ഉള്‍പ്പടെയുള്ളവര്‍ എതിര്‍ത്തിട്ടും ചില സാമുദായിക താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇളവുകള്‍ ഒഴിവാക്കിയത്. കൊവിഡ് മൂലം സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹച്യം നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ഇളവുകള്‍ എന്നതും ശ്രദ്ധയമാണെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. ബക്രീദ് പ്രമാണിച്ച് […]

Continue Reading

ബക്രീദ് അവധി ബുധനാഴ്ചത്തേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ ബക്രീദ് അവധി ചൊവ്വാഴ്ചയില്‍ നിന്നും ബുധനാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. കലണ്ടറില്‍ ചൊവ്വാഴ്ചയാണ് ബക്രീദ് അവധി രേഖപ്പെടുത്തിയിരുന്നത്. ബുധനാഴ്ച അവധിയായതിനാല്‍ ചൊവ്വാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

കണ്ണൂരില്‍ കര്‍ണാടക ആര്‍.ടി.സി ബസ് മരത്തിലിടിച്ച് 15 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: മാക്കൂട്ടം ചുരം പാതയില്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പതിനഞ്ചു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റ ബസ് ഡ്രൈവര്‍ അടക്കം 15 പേരെ വീരാജ് പേട്ട, കണ്ണൂര്‍ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തലശ്ശേരിയില്‍ നിന്നും ബംഗലൂരുവിലേക്ക് പോകുകയായിരുന്ന കര്‍ണാടക ആര്‍ടിസിയുടെ അമ്പാരി സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ നാലോടെ പെരുമ്പാടി ചെക്ക് പോസ്റ്റ് കഴിഞ്ഞ് ചുരം റോഡിലെ മെതിയടിപ്പാറ ഹനുമാന്‍ കോവിലിനടുത്ത കൊടും വളവില്‍ വെച്ച് നിയന്ത്രണം വിട്ട […]

Continue Reading

ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ബ്യൂട്ടിപാര്‍ലറുകള്‍ക്കും പ്രവര്‍ത്തനാനുമതി; ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ തിങ്കളാഴ്ച മുതല്‍ കൂടുതല്‍ കടകള്‍ തുറക്കാം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു പുറമേ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും തുടങ്ങിയവയ്ക്കാണ് തിങ്കളാഴ്ചമുതല്‍ തുറക്കാന്‍ അനുമതിയുള്ളത്. തുണിക്കട, ചെരിപ്പുകട, ഫാന്‍സിക്കട, സ്വര്‍ണക്കട തുടങ്ങിയവയ്ക്ക് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തുറക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. രോഗസ്ഥിരീകരണ നിരക്ക് 10 ശതമാനം വരെയുള്ള എ, ബി കാറ്റഗറി മേഖലകളിലാണ് തിങ്കള്‍ […]

Continue Reading

ലോക്ക് ഡൗണില്‍ പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ഐ.എം.എ

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചില്ലെങ്കില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടിവരും. കൊവിഡ് മൂന്നാം തരംഗം ഉറപ്പായെന്ന് ഐഎംഎ പറയുന്നു. ഐഎംഎ പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹ് ആണ് ഇക്കാര്യം പറഞ്ഞത്. ഈ സാഹചര്യത്തില്‍ ആള്‍ക്കൂട്ടം അപകടം ഉണ്ടാക്കും. ആരാധനാലയങ്ങളിലെ ആള്‍ക്കൂട്ടവും നിയന്ത്രിക്കണം. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ക് ഡൗണിലേക്ക് വീണ്ടും സംസ്ഥാനം നീങ്ങേണ്ടി വരുമെന്നും മുന്നറിയിപ്പ്. ടിപിആര്‍ നിരക്ക് 10ല്‍ തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ മൂന്നാം […]

Continue Reading

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ഭക്തര്‍ക്ക് പ്രവേശനം

ശബരിമല: കര്‍ക്കടക മാസ പൂജകള്‍ക്കായി നട തുറന്ന ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ദര്‍ശനം ആരംഭിച്ചു. വെര്‍ച്വല്‍ ക്യൂ വഴി ബുക്കിംഗ് നടത്തിയ 5000 ഭക്തര്‍ക്ക് ദിവസേന ദര്‍ശനം നടത്താം. അഞ്ചു ദിവസത്തെ ദര്‍ശനത്തിനായി ഇതുവരെ പതിനാറായിരത്തിലധികം ഭക്തര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ചെയ്തിട്ടുണ്ട്. രണ്ട് ഡോസ് പ്രതിരോധ വാക്സിന്‍ എടുത്തവര്‍ക്കോ 48 മണിക്കൂറിനള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കോ മാത്രമാകും ദര്‍ശനത്തിന് അനുമതി. ആരോഗ്യ വകുപ്പ് പ്രത്യേക മെഡിക്കല്‍ സംഘത്തെ പമ്പയിലും […]

Continue Reading

സംസ്ഥാനത്ത് ചെവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തു ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച സംസ്ഥാനത്തെ എട്ട് ജില്ലകളിലും തിങ്കളാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-കര്‍ണാടക- ലക്ഷദ്വീപ് […]

Continue Reading

ലോക്ക്ഡൗണ്‍ പ്രതിസന്ധി; പാലക്കാട് ലൈറ്റ് ആന്‍ഡ് സൗണ്ട് കടയുടമ ജീവനൊടുക്കി

പാലക്കാട്: ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് കട ഉടമ ജീവനൊടുക്കി. പാലക്കാട് വെണ്ണക്കര സ്വദേശിയായ പൊന്നുമണിയാണ് മരിച്ചത്. വീടിനുള്ളില്‍ വിഷം കഴിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ലോക്ക്ഡൗണ്‍ മൂലം പൊന്നുമണി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെയായി ജിവനൊടുക്കുന്ന അഞ്ചാമത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയാണ് പൊന്നുമണി.

Continue Reading