ലോക്ക് ഡൗണില്‍ പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ഐ.എം.എ

Kerala Latest News

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചില്ലെങ്കില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടിവരും. കൊവിഡ് മൂന്നാം തരംഗം ഉറപ്പായെന്ന് ഐഎംഎ പറയുന്നു. ഐഎംഎ പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹ് ആണ് ഇക്കാര്യം പറഞ്ഞത്.

ഈ സാഹചര്യത്തില്‍ ആള്‍ക്കൂട്ടം അപകടം ഉണ്ടാക്കും. ആരാധനാലയങ്ങളിലെ ആള്‍ക്കൂട്ടവും നിയന്ത്രിക്കണം. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ക് ഡൗണിലേക്ക് വീണ്ടും സംസ്ഥാനം നീങ്ങേണ്ടി വരുമെന്നും മുന്നറിയിപ്പ്.

ടിപിആര്‍ നിരക്ക് 10ല്‍ തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗത്തിലേക്ക് പോകുന്നത് കൂടുതല്‍ അപകടമുണ്ടാക്കും. അടച്ച റൂമുകളിലുള്ള ആള്‍ക്കൂട്ടം കൂടുതല്‍ അപകടമാണ്. മതനേതാക്കള്‍ ആളുകള്‍ക്ക് ശ്രദ്ധിക്കാനായി നിര്‍ദേശം നല്‍കണമെന്നും ഐഎംഎ പറയുന്നു. നേരത്തെ തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് ഐഎംഎ സര്‍ക്കാരിനെ അറിയിച്ചിരുന്നു. വ്യാപാരികള്‍ മുന്നോട്ട് വന്ന് കടകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *