സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,742 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

പി.എസ് ശ്രീധരന്‍ പിള്ളഗോവ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

ഡോണ പൗള: ഗോവയുടെ പുതിയ ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാര മേറ്റു. ഗോവ രാജ്ഭവനില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങില്‍ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, ഉപമുഖ്യമന്ത്രി ശ്രീ മനോഹര്‍ ഹസ്‌നോക്കര്‍, കേന്ദ്ര മന്ത്രി ശ്രീപദ് നായക്, പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ബിജെപി. ഗോവ സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ തനാവഡെ എന്നിവരും സംസ്ഥാന മന്ത്രിമാരും എംഎല്‍എമാരും […]

Continue Reading

കൊടകര കുഴല്‍പ്പണക്കേസ്; സുരേന്ദ്രന്റെ മകനെയും ചോദ്യം ചേയ്‌തേക്കുമെന്ന് സൂചന

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ രണ്ടു പ്രമുഖരെ കൂടി ചോദ്യം ചെയ്യുമെന്ന സൂചന നല്‍കി പ്രത്യേക അന്വേഷണ സംഘം. ഇതിലൊന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകനാണെന്നാണ് സൂചന. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് വ്യക്തമായ തീരുമാനമുണ്ടാകും. കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ പോലീസിന് ഇനി കാര്യമായി എന്താണ് ചെയ്യാനുള്ളതെന്നും പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്ന് വിലയിരുത്തും. സുരേന്ദ്രനെ ബുധനാഴ്ച ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കേസന്വേഷണത്തിന്റെ ഇനിയുള്ള മുന്നോട്ടുപോക്ക്. നേരത്തെ ചോദ്യം ചെയ്ത […]

Continue Reading

വഴിപാടുകള്‍ക്കും പൂജകള്‍ക്കും മൊബൈല്‍ ആപ്പുമായി തിരുവിതാംകൂര്‍ ദേവസ്വം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇപ്പോഴും നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ക്ഷേത്രങ്ങളിലും ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ 374 ക്ഷേത്രങ്ങളിലേക്ക് കൂടി ഓണ്‍ലൈന്‍ വഴിപാട് സംവിധാനം വ്യാപിപ്പിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതിനൊപ്പം മൊബൈല്‍ ആപ്പ് വികസിപ്പിക്കുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. വഴിപാടുകള്‍ക്കും, പൂജകള്‍ക്കുമാണ് മൊബൈല്‍ ആപ്പ് വികസിപ്പിക്കാന്‍ ഒരുങ്ങുന്നത്. ബോര്‍ഡിന്റെ കീഴിലുള്ള 400 കിലോ സ്വര്‍ണം ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപമാക്കും. വരുമാന വര്‍ധനവിനുള്ള കൂടുതല്‍ കാര്യങ്ങള്‍ പരിഗണനയിലാണെന്നും ബോര്‍ഡ് പ്രസിഡണ്ട് എന്‍ വാസു പറഞ്ഞു. […]

Continue Reading

അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കേരള തീരത്ത് കാറ്റിന്റെ വേഗം 50 കിമി വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading

കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം; നാലു പേര്‍ മരിച്ചു

കൊല്ലം: കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ കുടുങ്ങി നാലു തൊഴിലാളികള്‍ മരിച്ചു. കുണ്ടറ പെരുമ്പുഴ കോവില്‍മുക്കിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്‌നിശമനസേന ഉദ്യോഗസ്ഥനും തളര്‍ന്നുവീണു. പുതിയ വീടിനോട് ചേര്‍ന്ന് നിര്‍മ്മാണത്തിലിരുന്ന 100 അടിയോളം താഴ്ചയുള്ള കിണറിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. ആഴം കൂടുതലായതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കിണറിലെ ചളി നീക്കം ചെയ്യാനിറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കുടുങ്ങിയത്. പിന്നീട് ഇവരെ രക്ഷിക്കാനിറങ്ങിയ രണ്ട് പേരും അപകടത്തില്‍ പെടുകയായിരുന്നു.

Continue Reading
KERALA HIGH COURT

കേരളത്തില്‍ ആള്‍ക്കൂട്ടനിയന്ത്രണം പാലിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ ആള്‍ക്കൂട്ടനിയന്ത്രണം പാലിക്കപ്പെടുന്നില്ലെന്ന വിമര്‍ശനവുമായി ഹൈക്കോടതി. ആകെയുള്ളത് ആളുകള്‍ മാസ്‌ക് ധരിക്കുന്നു എന്നത് മാത്രമാണ്. കേരളത്തിലെ പൊതുഇടങ്ങളിലെ കാഴ്ച ഇതാണെന്നും കോടതി അഭിപ്രായപ്പെട്ടു. തുണിക്കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കടകള്‍ തുറക്കുന്നതില്‍ നയപരമായ തീരുമാനമെടുക്കേണ്ട സമയമായതായും വ്യാഴാഴ്ചക്കകം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Continue Reading

രാജ്യത്ത് 41,806 പുതിയ കൊവിഡ് കേസുകൾ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കണക്കുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,806 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 39,130 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 97.28 ശതമാനമാണ്. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3.09 കോടിയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 581 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ 4,11,989 പേര്‍ക്ക് മഹാമാരിയില്‍ ജീവന്‍ നഷ്ടമായി. കൊവിഡ് ബാധിച്ചു നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,32,041 ആണ്.

Continue Reading

സ്വര്‍ണ വില കുതിക്കുന്നു; പവന് 200 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ വില 36,000ന് മുകളിലെത്തി. ഇന്നത്തെ പവന്‍ വില 36,120 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 45,15 രൂപ. ഈ മാസം ഇതുവരെ പവന് 920 രൂപയാണ് കൂടിയത്. മാസാദ്യത്തില്‍ 35200 രൂപയായിരുന്നു സ്വര്‍ണ വില. വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ വര്‍ധനയ്ക്കാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഇതിന്റെ […]

Continue Reading

സംസ്ഥാനത്ത് അഞ്ചു പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എന്‍.ഐ.വിയിലെ പരിശോധനയിലാണ് തിരുവനന്തപുരം സ്വദേശികള്‍ക്ക് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് സിക്ക ബാധിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. തിരുവനന്തപുരം ആനയറ ക്ലസ്റ്ററിന് പുറത്തും രോഗവ്യാപനം കണ്ടെത്തിയിട്ടുണ്ട്.

Continue Reading