രാജ്യത്ത് 41,806 പുതിയ കൊവിഡ് കേസുകൾ

India Kerala

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കണക്കുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,806 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 39,130 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 97.28 ശതമാനമാണ്.

രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3.09 കോടിയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 581 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ 4,11,989 പേര്‍ക്ക് മഹാമാരിയില്‍ ജീവന്‍ നഷ്ടമായി. കൊവിഡ് ബാധിച്ചു നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,32,041 ആണ്.

Leave a Reply

Your email address will not be published. Required fields are marked *