കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം; നാലു പേര്‍ മരിച്ചു

Kerala Latest News

കൊല്ലം: കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ കുടുങ്ങി നാലു തൊഴിലാളികള്‍ മരിച്ചു. കുണ്ടറ പെരുമ്പുഴ കോവില്‍മുക്കിലാണ് സംഭവം.

രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്‌നിശമനസേന ഉദ്യോഗസ്ഥനും തളര്‍ന്നുവീണു. പുതിയ വീടിനോട് ചേര്‍ന്ന് നിര്‍മ്മാണത്തിലിരുന്ന 100 അടിയോളം താഴ്ചയുള്ള കിണറിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. ആഴം കൂടുതലായതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

കിണറിലെ ചളി നീക്കം ചെയ്യാനിറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കുടുങ്ങിയത്. പിന്നീട് ഇവരെ രക്ഷിക്കാനിറങ്ങിയ രണ്ട് പേരും അപകടത്തില്‍ പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *