ഒളിമ്പ്യന്‍ മയൂഖ ജോണിക്ക് വധഭീഷണി; ഡി.ജി.പിക്ക് പരാതി നല്‍കി

കൊച്ചി: ഒളിമ്പ്യന്‍ മയൂഖ ജോണിക്ക് വധഭീഷണി. മയൂഖയെയും കുടുംബത്തെയും വധിക്കുമെന്ന് കത്തിലൂടെയാണ് ഭീഷണിപ്പെടുത്തിയത്. കത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തയില്ല. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ മയൂഖ ഡി.ജി.പിക്ക് പരാതി നല്‍കി. കത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ വളരെ മോശം പരാമര്‍ശങ്ങളുമുണ്ട്. നേരത്തേ, മയൂഖ തന്റെ സുഹൃത്തിന് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. പോലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്നും പത്രസമ്മേളനത്തില്‍ മയൂഖ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. പ്രതിക്ക് വേണ്ടി മന്ത്രിതലത്തില്‍ വരെ ഇടപടെലുണ്ടായതായും വനിതാ കമ്മിഷന്‍ മുന്‍ […]

Continue Reading

വിയ്യൂരില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു

തൃശൂര്‍: വിയ്യൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു. അളഗപ്പനനഗര്‍ സ്വദേശി മരോട്ടിക്കല്‍ വിന്‍സന്റിന്റെ ഭാര്യ ഏലിയാമ്മ (67) ആണ് മരിച്ചത്. ഇന്നു രാവിലെ ഉണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവിന്‍സന്റ്, മക്കളായ ജോബി, ജിഷ, ആംബുലന്‍സ് ഡ്രൈവര്‍ മേജോ ജോസഫ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പോലീസും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഏലിയാമ്മയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ […]

Continue Reading

സിക്ക വൈറസ് ബാധ; കേന്ദ്രസംഘം ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സിക്ക വൈറസ് ബാധ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍. വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ സംഘം പരിശോധന നടത്തിയേക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും സന്ദര്‍ശനം. കൊതുകുനിവാരണം, ബോധവത്ക്കരണം തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ലാബ് സംവിധാനം കൂട്ടുന്നതടക്കമുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിരുന്നു. ചുവന്ന പാട്, പനി എന്നിവയാണ് സിക്കയുടെ പ്രധാന രോഗലക്ഷണങ്ങള്‍. തലവേദന, ശരീരത്തില്‍ തടിപ്പ്, ചൊറിച്ചില്‍, സന്ധിവേദന, പേശിവേദന എന്നിവയും ലക്ഷണമാണ്. രോഗം അത്ര മാരകമല്ലെങ്കിലും ഗര്‍ഭിണികളില്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്; 109 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]

Continue Reading

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച്ച; ജി സുധാകരനെതിരെ പാര്‍ട്ടിതല അന്വേഷണം

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ ജി സുധാകരനെതിരെ പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചു. കെ.ജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ കമ്മിഷനാണ് ചുമതല. പ്രചാരണത്തില്‍ വീഴ്ചയെന്ന അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പാലാ, കല്‍പറ്റ തോല്‍വികളിലും അന്വേഷണം നടത്തും. വയനാട്, കോട്ടയം ജില്ലാ തലത്തിലാകും പരിശോധന. സി.പി.എം സംസ്ഥാന സമിതിയില്‍ ജി സുധാകരനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കുന്നത്. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചുവെന്ന റിപ്പോര്‍ട്ട് ശരിവച്ചായിരുന്നു സിപിഐഎം സംസ്ഥാന സമിതിയില്‍ […]

Continue Reading

ഇന്ധന വില വര്‍ധനവ്; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരം ശക്തമാക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ഇന്ധന,പാചകവാതക വില വര്‍ധനവിനെതിരെ യു.ഡി.എഫ് കുടുംബ സത്യാഗ്രഹം നടത്തി. രാവിലെ 10 മുതല്‍ 11 വരെ വീടുകള്‍ക്കു മുന്നിലായിരുന്നു കുടുംബ സത്യഗ്രഹം. ‘പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക’ എന്ന പ്ലക്കാര്‍ഡ് പിടിച്ചുകൊണ്ടാണ് കുടുംബാംഗങ്ങള്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തത്. ഇന്ധന വിലവര്‍ധനയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരം ശക്തമാക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പെട്രോളിനും ഡീസലിനും ഓരോ ദിവസവും വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോള്‍ വില ഇപ്പോള്‍ 100 രൂപയും പിന്നിട്ട് കുതിക്കുന്നു. […]

Continue Reading

കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ വാര്യര്‍ അന്തരിച്ചു

മലപ്പുറം: ആയുര്‍വേദത്തിന്റെ പെരുമ ആകാശത്തോളം ഉയര്‍ത്തിയ ഭീഷ്മാചാര്യന്‍ കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ പത്മഭൂഷണ്‍ ഡോ. പി.കെ വാര്യര്‍ എന്ന പി. കൃഷ്ണന്‍ വാര്യര്‍ (100) വിട വാങ്ങി. പ്രായാധിക്യത്തെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലുമായിരുന്നു. 1921 ജൂണ്‍ അഞ്ചിന് ജനിച്ച പി.കെ വാര്യര്‍ കഴിഞ്ഞ ജൂണ്‍ ആറിനാണ് നൂറാം പിറന്നാള്‍ ആഘോഷിച്ചത്. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലും കോട്ടയ്ക്കല്‍ രാജാസ് ഹൈസ്‌കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. 1948ല്‍ കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍നിന്ന് (പാഠശാല) ആര്യവൈദ്യന്‍ […]

Continue Reading

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 11 ഞായറാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതീതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി ജില്ലയിലും നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് ബാധകമാണ്. ഞായറാഴ്ച മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച കണ്ണൂരിലും ഓറഞ്ച് അലര്‍ട്ട് ബാധകമായിരിക്കും. 2021 ജൂലൈ 09: തിരുവനതപുരം, കൊല്ലം, […]

Continue Reading

ആലപ്പുഴയില്‍ മദ്യപിച്ചെത്തിയ പിതാവ് മകളെ കാലില്‍ തൂക്കി നിലത്തടിച്ചു

ആലപ്പുഴ: മദ്യപിച്ചെത്തിയ പിതാവ് മകളെ കാലില്‍ തൂക്കി നിലത്തടിച്ചു. ആലപ്പുഴ കരീലക്കുളങ്ങരയിലാണ് സംഭവം. കുട്ടിയുടെ പിതാവ് പത്തിയൂര്‍ സ്വദേശി രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രാജേഷ് സ്ഥിരമായി മദ്യപിച്ചെത്തി വഴക്കിട്ടിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസവും ഇത് തന്നെ ആവര്‍ത്തിച്ചു. ഇതിനിടെയാണ് കുട്ടിക്ക് നേരെയുള്ള അതിക്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 27 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ 101.01 രൂപയും ഡീസലിന് 94.71 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 102.89 രൂപയും ഡീസലിന് 96.47 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോളിന് 101.38 രൂപയും ഡീസലിന് 95.08 രൂപയുമാണ് ഇന്നത്തെ വില.

Continue Reading