സിക്ക വൈറസ് ബാധ; കേന്ദ്രസംഘം ഇന്ന് കേരളത്തില്‍

Kerala Latest News

തിരുവനന്തപുരം: സംസ്ഥാനത്തെ സിക്ക വൈറസ് ബാധ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍. വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ സംഘം പരിശോധന നടത്തിയേക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും സന്ദര്‍ശനം.

കൊതുകുനിവാരണം, ബോധവത്ക്കരണം തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ലാബ് സംവിധാനം കൂട്ടുന്നതടക്കമുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിരുന്നു.

ചുവന്ന പാട്, പനി എന്നിവയാണ് സിക്കയുടെ പ്രധാന രോഗലക്ഷണങ്ങള്‍. തലവേദന, ശരീരത്തില്‍ തടിപ്പ്, ചൊറിച്ചില്‍, സന്ധിവേദന, പേശിവേദന എന്നിവയും ലക്ഷണമാണ്. രോഗം അത്ര മാരകമല്ലെങ്കിലും ഗര്‍ഭിണികളില്‍ രോഗബാധ ഉണ്ടായാല്‍ ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *