മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ കിണറ്റില്‍ രണ്ട് മനുഷ്യക്കാലുകള്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ കിണറ്റില്‍ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മുട്ടത്തറയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലെ കിണറ്റിലാണ് രണ്ട് മനുഷ്യക്കാലുകള്‍ കണ്ടെത്തിയത്. ആശുപത്രി മാലിന്യം ഒഴുകിയെത്തുന്ന കിണറ്റിലാണ് കാലുകള്‍ കിടന്നത്. സ്ഥലത്തെത്തിയ പൊലീസ് കാലുകള്‍ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്താന്‍ ഈ കിണറ്റിലേക്ക് ഒരു പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി ആശുപത്രിയില്‍ നിന്നായിരിക്കാം കാലുകള്‍ ഒഴുകിയെത്തിയത് എന്ന് സംശയിക്കുന്നുണ്ട്. ഇത്തരത്തില്‍ നേരത്തെയും ഇവിടെ നിന്ന് ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. പ്ലാന്റിലെ തൊഴിലാളികളാണ് […]

Continue Reading

‘ഷാജഹാനെ കൊലപ്പെടുത്തിയ സംഘത്തില്‍ തന്റെ മകനുമുണ്ട്,എന്നെയും വെട്ടെടാ എന്ന് പറഞ്ഞപ്പോള്‍ അച്ഛനാണ് മാറ്റ് എന്ന് പറഞ്ഞു ‘ ; ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍

സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ സംഘത്തില്‍ തന്റെ മകനുമുണ്ടെന്ന് ദൃക്സാക്ഷിയായ സുഹൃത്ത് സുരേഷ്. 8 പേരുടെ സംഘമാണ് വന്നതെന്നും എല്ലാവരുടേയും കയ്യില്‍ ആയുധമുണ്ടായിരുന്നു എന്നും സുരേഷ് പറഞ്ഞു. ‘തങ്ങള്‍ രാവിലെ ദേശീയപതാക ഉയര്‍ത്താനും കുട്ടികള്‍ക്ക് മിഠായി വിതരണം നടത്താനുമൊക്കെയായാണ് പൈസയൊക്കെ പിരിവെടുത്ത് വന്നത്. അവര്‍ എല്ലാവരുടേയും കയ്യില്‍ രക്ഷാബന്ധന്‍ ഉണ്ടായിരുന്നു. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ നവീന്‍ എന്നയാള്‍ പറഞ്ഞു, ‘ഷാജഹാനേ നിനക്ക് പണിയുണ്ട്’ എന്ന്. ശബരിയാണ് ആദ്യം ഷാജഹാന്റെ കാലിനിട്ട് വെട്ടിയത്. പിന്നാലെ അനീഷ് വന്ന് […]

Continue Reading

‘റിസര്‍ച്ച് സ്‌കോര്‍ കമ്പ്യൂട്ടര്‍ ജനറേറ്റഡ്, അതാണ് ചിലര്‍ക്ക് കൂടുതല്‍ വന്നത്; നിയമനവിവാദത്തില്‍ വിശദീകരണവുമായി പ്രിയാ വര്‍ഗീസ്

കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ഡോ. പ്രിയാ വര്‍ഗീസ്. വിവരാവകാശരേഖ എന്നുപറഞ്ഞ് എഴുന്നള്ളിക്കുന്ന ചില അക്കങ്ങളിലെ കള്ളക്കളികള്‍ ഇപ്പോള്‍ത്തന്നെ തുറന്നുകാട്ടേണ്ടതുണ്ടെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്കിലൂടെയാണ് അവരുടെ വിശദീകരണം. അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ ഡോ. പ്രിയാ വര്‍ഗീസ് റിസര്‍ച്ച് സ്‌കോറില്‍ ഏറെ പിറകിലാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വിവരാവകാശ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് റാങ്ക് അട്ടിമറിച്ചതാണെന്ന ആരോപണം നിലനില്‍ക്കെയാണ് രേഖ പുറത്തുവന്നത്. മാനദണ്ഡങ്ങള്‍ മറികടന്നാണ് നിയമനമെന്നുപറഞ്ഞ് […]

Continue Reading

എല്ലാം ബി.ജെ.പിയുടെ തലയില്‍ ഇടാന്‍ കഴിയുമോ? ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് കെ.സുധാകരന്‍

പാലക്കാട്: മലമ്പുഴ കുന്നങ്കോട് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മുകാരാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാം ബി.ജെ.പിയുടെ തലയില്‍ വെക്കാന്‍ കഴിയുമോ എന്ന് സുധാകരന്‍ ചോദിച്ചു. രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നു എന്നതിനപ്പുറത്ത് എല്ലാ കഥകളും ബി.ജെ.പിയുടെ തലയില്‍ കയറ്റിയിടാന്‍ പറ്റുമോ? ഇത് സി.പി.എം. ആണ് എന്ന കാര്യത്തില്‍ സുതാര്യത വന്നുകൊണ്ടിരിക്കുകയാണ്. ആരോപണം വരുന്നു എന്ന് മാത്രമല്ല അത് നടത്തുന്നത് സി.പി.എമ്മിന്റെ സ്‌ട്രോങ് പ്രവര്‍ത്തകരാണ്. പാര്‍ട്ടിയുമായി ബന്ധമില്ല, അവര്‍ […]

Continue Reading

കൊച്ചിയില്‍ വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ ലൈനിന് സമീപമുള്ള വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. വീട്ടിലുണ്ടായിരുന്ന പുഷ്പ വല്ലിയാണ് മരിച്ചത്.57 വയസായിരുന്നു.  പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ് പുഷ്പ വല്ലിയുടെ മൃതദേഹം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അപകടസമയത്ത് വീട്ടില്‍ സ്ത്രീ മാത്രമേ ഉണ്ടായിരുന്നു. മക്കള്‍ ജോലിക്ക് പോയിരുന്നു. വീട്ടില്‍ നിന്ന്  തീയും പുകയും ഉയരുന്നതുകണ്ട അയല്‍വാസികളാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.  

Continue Reading

ഷാജഹാന്‍ വധം: സിപിഎം നിലപാടിനൊപ്പം നില്‍ക്കാതെ യച്ചൂരി

പാലക്കാട്: സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ പാര്‍ട്ടി സംസ്ഥാനഘടകത്തിന്റെ നിലപാട് ഏറ്റെടുക്കാതെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ നിലപാട്. എന്നാല്‍ ഇത്തരം നിഗമനങ്ങളിലേക്കെത്താന്‍ സമയമായിട്ടില്ലെന്നും പൊലീസ് അന്വേഷണം നടക്കട്ടെയെന്നും യച്ചൂരി പ്രതികരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതേ നിലപാടാണ് സ്വീകരിച്ചത്. കൊലപാതകമുണ്ടായാല്‍ ഉടന്‍തന്നെ ആരോപണമുന്നയിക്കുന്നത് ശരിയല്ല. സമാധാനം തകര്‍ക്കാര്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന് പൊലീസ് കണ്ടുപിടിക്കട്ടെ. നിയമസഭയിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി. […]

Continue Reading

ഷാജഹാൻ വധം; ശരീരത്തിൽ 10 വെട്ടുകൾ, മരണകാരണം കഴുത്തിലും കാലിലുമേറ്റ വെട്ടുകൾ

പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെട്ടത് കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടർന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിലേറ്റ പത്ത് വെട്ടുകളിൽ 2 എണ്ണം ആഴത്തിലുള്ളതാണ്. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഷാജഹാന്റെ ഇടതു കയ്യിലും ഇടതു കാലിലുമാണ് വെട്ടേറ്റത്. മുറിവുകളിൽ നിന്ന് അമിത രക്തസ്രാവം ഉണ്ടായി എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ഇന്നലെ രാത്രിയാണ് കുന്നംങ്കാട് ജംഗ്ഷനിൽ വച്ച് ഷാജഹാൻ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട്  സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു.

Continue Reading

ഷാജഹാന്റെ കൊലപാതകം; ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് കാനം രാജേന്ദ്രന്‍

മലമ്പുഴയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തില്‍, ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊലപാതകത്തിന്റെ കാരണം പൊലീസ് കണ്ടുപിടിക്കട്ടെയെന്ന് കാനം വ്യക്തമാക്കി. സമാധാനം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. അത്തരം ശക്തികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. നിയമസഭയിലുള്ള എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കൊലപാതകങ്ങള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. സിപിഐ ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷം മാധ്യമങ്ങളോടു […]

Continue Reading

ഇ.പി.ജയരാജന്‍ ഉത്സവപ്പറമ്പിലെ മൂച്ചീട്ടുകളിക്കാരനെ പോലെ’ രൂക്ഷ വിമര്‍ശനവുമായി സിപിഐ

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ സിപിഐ കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. ഉത്സവപ്പറമ്പിലെ മൂച്ചീട്ടുകളിക്കാരനെ പോലെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പെരുമാറുന്നത്. വഴിയെ പോകുന്നവരെയെല്ലാം മുന്നണിയിലേക്കു ക്ഷണിക്കുകയാണ്. ഇതുവരെയില്ലാത്ത നടപടിയാണിത്. മുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഇക്കാര്യങ്ങള്‍ മുന്‍പു തീരുമാനിച്ചിരുന്നത്. സിപിഐ മന്ത്രിമാര്‍ക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. ഒന്നാം പിണറായി മന്ത്രിസഭയെ അപേക്ഷിച്ച് ഇപ്പോഴത്തെ മന്ത്രിസഭയുടെ പ്രവര്‍ത്തനം തൃപ്തികരമല്ല. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണു പെരുമാറുന്നത്. പ്രധാനാധ്യാപകനും കുട്ടികളും പോലെയാണ് മന്ത്രിമാരും മുഖ്യമന്ത്രിയുമെന്നും സമ്മേളനം വിലയിരുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു മുഖ്യകാരണം സിപിഎമ്മിന്റെ […]

Continue Reading

പാലക്കാട് മലമ്പുഴയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു

പാലക്കാട് മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ കൊട്ടോക്കാട് കുന്നങ്കാട് സ്വദേശി ഷാജഹാന്‍ (40) ആണ് കൊല്ലപ്പെട്ടത്. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് വധഭീഷണിയുണ്ടായിരുന്നതായി സിപിഎം ആരോപിച്ചു.രാത്രി 9.15ഓടെയാണ് കൊലപാതകം നടന്നത്. സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി കൊടി തോരണങ്ങള്‍ കെട്ടുന്നതിനിടെയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് ഷാജഹാനെ വെട്ടിവീഴ്ത്തിയത്. ആക്രമണത്തില്‍ ഷാജഹാന്റെ തലയ്ക്കും കഴുത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റു. പ്രദേശത്തുണ്ടായിരുന്നവര്‍ […]

Continue Reading