തൃശൂരില്‍ സുരേഷ് ഗോപി പിന്നില്‍; എല്‍.ഡി.എഫ് മുന്നേറ്റം

തൃശൂര്‍: തൃശൂര്‍ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ മുന്നേറുന്നു. വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയേയും യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിനേയും പിന്നിലാക്കിക്കൊണ്ടാണ് എല്‍ഡിഎഫിന്റെ മുന്നേറ്റം. നിലവില്‍ 904 വോട്ടിന് മുന്നിലാണ് പി ബാലചന്ദ്രന്‍. നിലവില്‍ ലീഡ് നിലയില്‍ തൃശ്ശൂര്‍ ജില്ലയിലെ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ ലീഡ് ഉയര്‍ത്തി. കാപ്പന്റെ ലീഡ് 5,000 കടന്നു. ഇടതുപക്ഷ സ്വാധീന മേഖലകളില്‍ […]

Continue Reading

ആദ്യഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ എല്‍.ഡി.എഫ് മുന്നേറ്റം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫിന് മുന്നേറ്റം. 79 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുമ്പോള്‍ 59 മണ്ഡലങ്ങളില്‍ യു.ഡി.എഫ് ലീഡ് ചെയ്യുന്നു. എന്‍.ഡി.എയ്ക്ക് 2 മാത്രമാണ് ലീഡുള്ളത്. എല്ലാ കണ്ണുകളും ഉറ്റുനോക്കിയിരുന്ന നേമം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്യുന്നു. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോഴാണ് കുമ്മനം മുന്നിട്ടു നില്‍ക്കുന്നത്.

Continue Reading

വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ് വഴി പൊതുജനങ്ങള്‍ക്കും വോട്ടുനില അറിയാം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലെയും വോട്ടിങ് നിലയും മറ്റ് വിവരങ്ങളും അറിയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംവിധാനം ഏര്‍പ്പെടുത്തി. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന മൊബൈല്‍ ആപ്പ് വഴിയാണ് വോട്ടുനില അറിയാന്‍ സാധിക്കുക. ഈ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. വ്യക്തിയുടെ മൊബൈല്‍ നമ്പറും ഏതെങ്കിലും ഐ.ഡി.കാര്‍ഡ് നമ്പറും നല്‍കിയാല്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.വോട്ടെണ്ണല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ള കൗണ്ടിങ് മാനേജ്മെന്റ് സിസ്റ്റമായ എന്‍കോര്‍ എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് നടത്തുന്നത്. വോട്ടെണ്ണലിന് നിയോഗിക്കപ്പെട്ട […]

Continue Reading

സ്ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂമുകള്‍ തുറക്കുന്നത്. ഓരോ മണ്ഡലത്തിലും 5000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നാണ് വിവരം. മിക്ക മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പിന്നീട് 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റും. ഒരു ഹാളില്‍ ഏഴ് മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തിന് മൂന്നു ഹാളുകള്‍ വരെ ക്രമീകരിച്ചിട്ടുണ്ട്. ഒരു റൗണ്ടില്‍ 21 ബൂത്തുകളുടെ വോട്ട് എണ്ണാനാവും. 48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍, […]

Continue Reading

ആരു വാഴും, ആരു വീഴും; കണ്ണുംനട്ട് രാഷ്ട്രീയ കേരളം

തിരുവനന്തപുരം: സംസ്ഥാനത്തു തുടര്‍ഭരണം വരുമോ ഭരണമാറ്റമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍മാത്രം ബക്കി. രാവിലെ എട്ടു മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ എണ്ണിത്തുടങ്ങിയാല്‍ 15 മിനിറ്റിനുള്ളില്‍ ആദ്യ ഫലസൂചനകള്‍ ലഭ്യമാകും. രാവിലെ പത്തോടെ ആദ്യറൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. അതോടെ ട്രെന്‍ഡ് അറിയാം. ഉച്ചയ്ക്കു മുമ്പുതന്നെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ എണ്ണിത്തീരും. എന്നാല്‍, തപാല്‍ വോട്ടുകള്‍ കൂടി എണ്ണിത്തീരേണ്ടതിനാല്‍ ചെറിയ ഭൂരിപക്ഷമുള്ളവരുടെ വിജയം വ്യക്തമായി പറയാനാവില്ല. സംസ്ഥാനത്തെ 106 മണ്ഡലങ്ങളില്‍ 4,000 5,000 വരെ തപാല്‍ വോട്ടുകളുണ്ട്. അത്തരം സാഹചര്യത്തില്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 37199 പേർക്ക് കോവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 37199 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് […]

Continue Reading

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തില്‍ സതീശന്‍ നായര്‍ (60) ആണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കൈ ഞരമ്പ് മുറിച്ച് സതീശന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വെട്ടേറ്റ ഷീജയെ മെഡിക്കല്‍ കോളേജിലേക്കു കൊണ്ട് പോകവെയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച സതീശന്‍ നായര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ 10.30നാണ് സംഭവം. ഇവര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്. മക്കള്‍ രണ്ടുപേരും ഓണ്‍ലൈന്‍ […]

Continue Reading

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് കുറച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്. ഉത്തരവ് ലഭിക്കാതെ നിരക്ക് കുറയ്ക്കില്ലെന്ന് ലാബുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി. ആര്‍ടിപിസിആര്‍ ടെസ്റ്റിന് 1,700ല്‍ നിന്നും 500 ആക്കിയാണ് കുറച്ചത്. നേരത്തെ, നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടും ഉത്തരവിറങ്ങാത്തതില്‍ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരുന്നു. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചതെന്നാണ് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ വ്യാഴാഴ്ച വ്യക്തമാക്കിയത്. എന്നാല്‍ ഇതിനു ശേഷവും സ്വകാര്യ […]

Continue Reading

അഴിമതി ഭരണം അവസാനിപ്പിച്ച് എല്‍.ഡി.എഫിനെ ജനങ്ങള്‍ തൂത്തെറിയും; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതു പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും സര്‍വേഫലങ്ങള്‍ ജനവികാരത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ തെരഞ്ഞെടുപ്പുകളിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് എതിരായാണ് വരാറുള്ളത്. എക്സിറ്റ് പോള്‍, സര്‍വേ ഫലങ്ങള്‍ ജനങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രതിഫലപ്പിക്കുന്നവയല്ല. കേരളത്തിലെ ജനങ്ങളില്‍ യുഡിഎഫിന് പൂര്‍ണ വിശ്വാസമുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ എക്സിറ്റ് റിസള്‍ട്ടാണ് വരാന്‍ പോകുന്നത്. അഴിമതി ഭരണം അവസാനിപ്പിച്ച് […]

Continue Reading

തിരുവനന്തപുരത്ത് കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ കാ​ല് വെ​ട്ടി മാ​റ്റി​യ സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ്രീകാര്യത്ത് കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ കാ​ല് വെ​ട്ടി മാ​റ്റി​യ സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. സു​മേ​ഷ്, മ​നോ​ജ്, ബി​നു, അ​ന​ന്തു എ​ന്നി​വ​രെ​യാ​ണ് ശ്രീ​കാ​ര്യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വും പോ​ലീ​സ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആ​ർ​എ​സ്എ​സ് നേ​താ​വ് ക​ല്ല​പ്പ​ള്ളി രാ​ജേ​ഷ് വ​ധ​ക്കേ​സി​ലെ നാ​ലാം പ്ര​തി എ​ബി​യു​ടെ കാ​ലാ​ണ് കഴിഞ്ഞ ദിവസം പ്ര​തി​ക​ൾ വെ​ട്ടി​ മാറ്റിയത്.

Continue Reading