ഓണക്കിറ്റ് ചൊവ്വാഴ്ച മുതൽ; മിൽമ നെയ്യും കശുവണ്ടി പരിപ്പും ഉൾപ്പെടെ 14 ഇനങ്ങൾ

സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ഓണക്കിറ്റ് ചൊവ്വാഴ്ച മുതൽ വിതരണം തുടങ്ങും. തുണി സഞ്ചി ഉൾപ്പടെ 14  ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. കഴിഞ്ഞ വർഷം പരാതികൾ ഏറെ കേട്ട പപ്പടത്തിനും ശർക്കരയ്ക്കും പകരം മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഇടം പിടിച്ചു. മിൽമയിൽ നിന്ന് നെയ്യ്, ക്യാഷു കോർപ്പറേഷനിൽ നിന്ന് കശുവണ്ടി പരിപ്പ്, സപ്ലൈക്കോയുടെ സ്വന്തം ശബരി ബ്രാൻഡ് ഉത്പന്നങ്ങൾ. 14 ഉത്പന്നങ്ങൾ അടങ്ങിയ […]

Continue Reading

തലയിലും ദേഹത്തും ആഴത്തിൽ മുറിവ്,മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം, ദുരൂഹമായി സുഹൃത്തിൻ്റെ തിരോധാനം, കൊച്ചിയിലെ ഫ്ലാറ്റിൽ നടന്നത്

കൊച്ചി :∙മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തി ഇൻഫോപാർക്കിനു സമീപത്തെ ഫ്ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയിൽ കണ്ടെത്തി. മൃതദേഹത്തിന്റെ തലയിലും ദേഹത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രണ്ടു ദിവസത്തെ പഴക്കമുണ്ട്.സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പയ്യോളിയിലെ വീട്ടിലടക്കം ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും അർഷാദിനെ കണ്ടെത്താൻ സാധിച്ചില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്. ബെഡ്ഷീറ്റും ബ്ലാങ്കറ്റും ഉപയോഗിച്ചു വരിഞ്ഞു മുറുക്കി പൊതിഞ്ഞു കെട്ടിയ […]

Continue Reading

തൃശൂര്‍ കൂട്ടബലാത്സംഗക്കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രതികളാക്കും

തൃശൂര്‍ വടക്കേക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ മാതാപിതാക്കളെയും പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്താനുള്ള നീക്കവുമായി പൊലീസ്. കുറ്റകൃത്യം അറിഞ്ഞിട്ടും ഇവര്‍ മറച്ചു വച്ചതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്താണ് പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കാന്‍ മാതാപിതാക്കള്‍ തയാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പേര്‍ക്കായി അന്വേഷണം തുടരുകയാണ്. കഞ്ചാവ് വില്‍പന നടത്തുന്നതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ […]

Continue Reading

തൃശൂരിൽ പ്ലസ്ടു വിദ്യാർഥിനിയെ അച്ഛന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തു

തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വന്തം പിതാവിന്റെ സുഹൃത്തുക്കൾ ചേർന്നു പീഡിപ്പിച്ചുവെന്നു കേസ്. തൃശൂർ പുന്നയൂർക്കുളത്താണു സംഭവം. 15 വയസ്സുള്ള പെൺകുട്ടിയാണു പീഡനത്തിന് ഇരയായത്. സ്‌കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ ചൈൽഡ് ലൈനിന്റെ മുന്നിൽ പ്രശ്‌നം എത്തിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 4 ദിവസം മുൻപ് കേസെടുത്ത പൊലീസ് ഇന്നലെ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പിതാവിന്റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. കാപ്പരിക്കാട് സ്വദേശി ഷാജി (26) ആണ് […]

Continue Reading

‘പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല മന്ത്രിമാർ’; സതീശനെ വിമർശിച്ച് റിയാസ്

പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാരെന്ന് വി.ഡി സതീശനെതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. കാസർകോട് വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.   രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടി പറയാൻ പ്രതിപക്ഷ നേതാവിന്റെ അനുമതി വാങ്ങേണ്ടതില്ല. പ്രതിപക്ഷ നേതാവിന്റെ പരിചയക്കുറവ് മറച്ചു വെക്കാനാണ് മറ്റുള്ളവരുടെ മേൽ കുതിര കയറുന്നത്. ബി.ജെ.പിയെ പറയുമ്പോൾ വി.ഡി സതീശന് പൊള്ളുന്നത് എന്തിനാണെന്നും റിയാസ് ചോദിച്ചു.

Continue Reading

കശ്മീരിൽ ജവാന്മാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; ആറ് മരണം

ജമ്മു കശ്മീരിൽ ജവാന്മാർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് മരണം. നിരവധി പേർക്ക് പരിക്കേറ്റു. പഹൽഗാമിലെ ഫ്രിസ് ലനിലാണ് അപകടം സംഭവിച്ചത്. 39 സേനാംഗങ്ങളാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 37 പേർ ഇന്തോ-ടിബത്തൻ ബോർഡർ പൊലീസിലെയും രണ്ട് പേർ ജമ്മു കശ്മീർ പൊലീസിലെയും അംഗങ്ങളാണ്.അമർനാഥ് യാത്രക്ക് സുരക്ഷ ഒരുക്കാൻ നിയോഗിച്ച ജവന്മാരാണ് അപകടത്തിൽപ്പെട്ടത്. ചന്ദൻവാരിയിൽ നിന്ന് പഹൽഗാമിലേക്ക് പോവുകയായിരുന്ന ബസ് റോഡിന്റെ വശത്ത് നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് നദിയിൽ പതിക്കുകയായിരുന്നു.   കഴിഞ്ഞ ജൂൺ 29 […]

Continue Reading

ഓക്‌സിജൻ ഉണ്ടായിരുന്നു, മരണം മെഡി.കോളജിലെത്തിയശേഷമെന്ന് പ്രാഥമിക റിപ്പോർട്ട്; അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി

തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗിയെ കൊണ്ടു പോയ ആംബുലൻസിൽ ഓക്‌സിജൻ നിറച്ച സിലിണ്ടർ ലഭ്യമാക്കിയിരുന്നു എന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. രോഗിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ തുടരന്വേഷണം നടത്തും എന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ആരോപണം ഉയർന്നതോടെ ജില്ല മെഡിക്കൽ ഓഫിസറോട് ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടുകയായിരുന്നു. ഞായറാഴ്ചയാണ് വെൺപാല സ്വദേശി രാജൻ […]

Continue Reading

വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം, സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ച് ആക്കും

വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. അംഗീകാരം ലഭിച്ചതിനാല്‍ വി സി നിയമന സമിതിയുടെ ഘടന മാറ്റുന്ന ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിധത്തിലേക്ക് ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്നതിനുള്ള ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ച് ആക്കും. ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്നതിനുള്ള ബില്ല് നേരത്തെതന്നെ സംസ്ഥാന സര്‍ക്കാര്‍ നിയമവകുപ്പിന്റെ പരിഗണനയ്ക്കായി അയച്ചിരുന്നു. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ […]

Continue Reading

ഭാര്യക്കെതിരായ നിരന്തരമായ അധിക്ഷേപം മാനസികമായ ക്രൂരത തന്നെയെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യ തന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം മാനസികമായ ക്രൂരത തന്നെയാണെന്ന് ഹൈക്കോടതി. ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തുന്നതും ക്രൂരതയുടെ പരിധിയില്‍ വരുമെന്നും ഇതു വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച കീഴ്ക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്റെയും സിഎസ് സുധയുടെയും നിരീക്ഷണം. ഭാര്യ തന്നെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം ക്രൂരത തന്നെയാണ്. ക്രൂരതയെന്നാല്‍ അതു ശാരീരിക പീഡനം തന്നെ […]

Continue Reading

കിഫ്ബി കേസിലെ ഇ.ഡി അന്വേഷണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി

കിഫ്ബി കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് സ്റ്റേ ഇല്ല. തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്ന കിഫ്ബി ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മസാല ബോണ്ട് കേസിലെ എൻഫോഴ്‌സ് അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജി ജസ്റ്റിസ് വിജി അരുൺ ആണ് പരിഗണിച്ചത്. ഇ.ഡി സമൻസ് നല്ല ഉദ്ദേശത്തോടെ അല്ലെന്നും പ്രവർത്തനം തടസപ്പെടുത്തലാണ് ലക്ഷ്യമെന്നും ആയിരുന്നു കിഫ്ബിയുടെ ആരോപണം. ഹർജി സെപ്റ്റംബർ 2 ന് വീണ്ടും പരിഗണിക്കാനായി മാറ്റി. കിഫ്ബി സി.ഇ.ഒ, കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് […]

Continue Reading