കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചന്ദ കൊച്ചാറിന് ജാമ്യം; കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്ന് നിര്‍ദ്ദേശം

India Latest News

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ സിഇഎ ചന്ദ കൊച്ചാറിന് ജാമ്യം. മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ചുലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും ഉത്തരവില്‍ പറയുന്നു.

ഐസിഐസിഐ ബാങ്ക്-വീഡിയോകോണ്‍ വായ്പ തട്ടിപ്പുകേസില്‍ കൊച്ചാര്‍ മുംബൈ പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച ഹാജരായിരുന്നു. 2019 ഫെബ്രുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചന്ദ കൊച്ചാറിനും ഭര്‍ത്താവ് കൊച്ചാറിനുമെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *