സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala Latest News

മലപ്പുറം: മലപ്പുറത്ത് സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോത്തുകല്‍ സ്വദേശി സുധീഷ് (22) ആണ് മരിച്ചത്.പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിലെ ഉദ്യേഗസ്ഥനായിരുന്നു ഇദ്ദേഹംപോത്തുകല്‍ അപ്പന്‍കാവ് കോളനിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. ഇദ്ദേഹം മുന്‍പും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരംമൃതദേഹം നിലമ്ബൂര്‍ ഗവ: ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *