തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവന വിലക്കി എ.ഐ.സി.സി. പരസ്യപ്രസ്താവനകള്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാര്‍ട്ടിക്കെതിരെ ഒരു തരത്തിലുമുള്ള പ്രസ്താവനകളും പാടില്ലെന്നാണ് എഐസിസിയുടെ നിര്‍ദേശം. അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്താന്‍ പാര്‍ട്ടി വേദികള്‍ ഉള്‍പ്പെടുത്താന്‍ എഐസിസി നിര്‍ദേശിച്ചു. അച്ചടക്കം പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എഐസിസി മുന്നറിയിപ്പ് നല്‍കി.
പാര്‍ട്ടിക്കെതിരെ പരസ്യ പ്രസ്താവനകളുമായി നേതാക്കള്‍ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് എഐസിസിയുടെ ഇടപെടല്‍. നേതാക്കന്മാരുടെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് എഐസിസി വിലയിരുത്തുന്നത്.