രാജ്യം ആശങ്കയില്‍; ഒന്നര ലക്ഷവും കടന്ന് കൊവിഡ് ബാധിതര്‍

India Latest News

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,52,879 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 90,584പേര്‍ രോഗമുക്തരായി. 839പേര്‍ മരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തിന് പുറത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആദ്യമായാണ് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടക്കുന്നത്. 1,33,58,805 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 1,20,81,443പേര്‍ രോഗമുക്തരായി. 11,08,087പേരാണ് ചികിത്സയിലുള്ളത്. 1,69,275 പേര്‍ മരിച്ചു. അതേസമയം, വാക്സിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കാനായി ഇന്നുമുതല്‍ രാജ്യത്ത് നാലുദിവസം ‘വാക്സിന്‍’ ഉത്സവ് ആയി ആചരിക്കും.

അര്‍ഹരായ കൂടുതല്‍ പേരിലേക്ക് വാക്സിന്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി വാര്‍ഡ് തലം മുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ള ജീവനക്കാര്‍ക്ക് തൊഴിലിടങ്ങളിലും ഇന്ന് മുതല്‍ വാക്സീന്‍ നല്‍കാന്‍ അനുമതിയുണ്ട്.

10,15,95,147പേര്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കിയത്. വാക്സിന്‍ ക്ഷാമം നേരിടുന്നത് ചൂണ്ടിക്കാട്ടി നിരവധി സംസ്ഥാനങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. കേരളത്തിലും വാക്സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ വാക്സിന്‍ ക്ഷാമം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.

Leave a Reply

Your email address will not be published. Required fields are marked *