കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കൊവിഡ്

Kerala Latest News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. ഇതില്‍ 3352 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 228 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 14 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63582 സാമ്പിളുകളാണ് പരിശോധന നടത്തിയത്. ഇന്ന് 20 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 51879 പേര്‍ ചികിത്സയിലാണ്. ഇന്ന് 4652 പേര്‍ രോഗമുക്തി നേടി.

Leave a Reply

Your email address will not be published. Required fields are marked *