സി എസ് സികളുടെ പ്രവര്‍ത്തനം തടയാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണം : ജെ ആര്‍ പത്മകുമാര്‍

Kerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോട് പ്രവര്‍ത്തിക്കുന്ന CSC VLE കളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് സി എസ് സി വി എല്‍ ഇ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ ആര്‍ പത്മകുമാര്‍ ആവശ്യപ്പെട്ടു. CSC കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ലൈസന്‍സ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിഷേധിക്കുകയും കോമണ്‍ സര്‍വ്വീസ് സെന്ററുകളെ ഫോട്ടോസ്റ്റാറ്റ് സെന്ററായി അധപതിപ്പിക്കുന്ന തരത്തിലാണ് സംസ്ഥാന ഗവണ്‍മെന്റ് പ്രവര്‍ത്തിച്ച് വരുന്നത്. സംസ്ഥാന പോലീസിനെ ഉപയോഗിച്ച് CSC കളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന നടപടികള്‍ തുടരുകയാണ് . ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച് CSC VLE അസോസിയേഷന്‍ കോടതിയെ സമീപിക്കുകയും സംസ്ഥാന ഗവണ്‍മെന്റ് കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുള്ളതാണ്.

സാധാരണക്കാരായ ജനങ്ങള്‍ക്ക് ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ഏഴായിരത്തി അഞ്ഞൂറോളം കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. വില്ലേജ് തലത്തില്‍ ഒരു സംരംഭക പ്രസ്ഥാനം എന്ന നിലയിലാണ് CSC വിഭാവനം ചെയ്തിരിക്കുന്നത് . കേരളത്തില്‍ ഏകദേശം പതിനായിരത്തോളം CSC കള്‍ പ്രവര്‍ത്തിക്കുന്നു . അതില്‍ രണ്ടായിരത്തി അഞ്ഞൂറോളം അക്ഷയ കേന്ദ്രങ്ങള്‍ ഒഴിവാക്കിയാല്‍ ഏഴായിരിത്തി അഞ്ഞുറോളം CSC സംരംഭകര്‍ പ്രവര്‍ത്തിച്ച് വരുന്നു. CSC കേന്ദ്രങ്ങളെ ആശ്രയിച്ച് ഏകദേശം മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ ജീവിക്കുന്നത് . ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപയോഗിച്ചും കളക്ടര്‍മാരെ ഉപയോഗിച്ചും CSC കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അട്ടിമറിയ്ക്കാന്‍ നീക്കം നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു .

ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് അക്ഷയ എന്നുള്ള നിലയില്‍ മറ്റൊരു സേവനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും CSC കളാണ് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേരളത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരിയോടെ പ്രവര്‍ത്തിക്കുന്ന CSC കളെ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ബോധപൂര്‍വ്വമായിട്ടുള്ള ഒരു ശ്രമം സംസ്ഥാന ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരികളെ ഉപയോഗിച്ചും കളക്ടര്‍മാരെ ഉപയോഗിച്ചും ഇടഇ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കാനും പൊതുജനങ്ങളുടെ ഇടയില്‍ അവമതിപ്പ് ഉണ്ടാക്കുന്നതിനും വേണ്ടിയിട്ടും ശ്രമങ്ങളാണ് നടക്കുന്നത് .

അക്ഷയ കേന്ദ്രങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ നോമിനേഷന്‍ വഴിയാണ് അനുവദിക്കുന്നതെങ്കില്‍ CSC സംരഭങ്ങള്‍ അനുവദിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ഉത്തരവാദിത്തത്തോട് കൂടിയും രഹസ്യ സ്വഭാവത്തോട് കൂടിയും ചെയ്യേണ്ടകാര്യങ്ങള്‍ CSC കള്‍ വഴി കൃത്യമായും സുതാര്യമായും ചെയ്ത് നല്‍കുന്നു. അതേസമയം സംസ്ഥാന ഗവണ്‍മെന്റിന്റെ ഇ-ഡിസ്ട്രിക്റ്റ് സര്‍വ്വീസുകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് CSC കേന്ദ്രങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *