ഡല്‍ഹിയില്‍ പ്രളയ മുന്നറിയിപ്പ്

India Latest News

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രളയ മുന്നറിയിപ്പ്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ യമുനാ നദി കരകവിയുന്ന പശ്ചാത്തലത്തിലാണ് പ്രളയമുന്നറിയിപ്പ്. നഗരത്തിന്റെ വിവിധ മേഖലകളില്‍ യമുനാ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. മാറി താമസയ്ക്കാനുള്ള അധികൃതരുടെ നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ അതിനായുള്ള തയാറെടുപ്പ് നടത്തണം എന്നും ഡല്‍ഹി സര്‍ക്കാരിന്റെ റവന്യു വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 6 മണിക്ക് പഴയ റെയില്‍വേ ബ്രിഡ്ജില്‍ ജലനിരപ്പ് 205.10 മീറ്ററായിരുന്നു. ഏഴ് മണിക്ക് ഇത് 205.17 മീറ്ററും, എട്ട് മണിക്ക് 205.22 മീറ്ററും, 11 മണിയോടെ ജലനിരപ്പ് 205.33 മീറ്ററിലുമെത്തി. ജലനിരപ്പ് 204.50 മീറ്ററിലെത്തുമ്പോഴാണ് മുന്നറിയിപ്പ് നല്‍കുക.

ഈ പരിധി കഴിഞ്ഞതോടെയാണ് ഡല്‍ഹിയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയത്.
ഡല്‍ഹിയിലെ പല ഭാഗങ്ങളിലായി 13 ബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ട്. 21 എണ്ണം ഏത് നിമിഷവും പുറപ്പെടാന്‍ തയാറാണ്.

Leave a Reply

Your email address will not be published. Required fields are marked *