ആലുവയില്‍ ഗര്‍ഭിണിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം; തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനും അടിയേറ്റു

Kerala

ആലുവ: ഗര്‍ഭിണിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം. ആലുവയിലാണ് സംഭവം. ആലങ്ങാട് സ്വദേശിനി നൗഹത്തിനെയാണ് ഭര്‍ത്താവ് ജൗഹര്‍ മര്‍ദിച്ചത്. തടയാനെത്തിയ യുവതിയുടെ പിതാവിനും മര്‍ദനമേറ്റു.

സ്ത്രീധനത്തുക ഉപയോഗിച്ച് വാങ്ങിയ വീട് വില്‍ക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഗുരുതരമായി പരിക്കേറ്റ നൗഹത്ത് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ജൗഹറിനും മാതാവ് സുബൈദയ്ക്കുമെതിരെ നൗഹത്ത് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. നൗഹത്ത് നാല് മാസം ഗര്‍ഭിണിയാണ്.

Leave a Reply

Your email address will not be published. Required fields are marked *