മുംബൈ: ഇന്ത്യന്‍ ദമ്പതികളെ യു.എസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ ബാലാജി ഭരത് രുദ്രാവാര് (32) ഭാര്യ ആരതി ബാലാജി രുദ്രാവാര് (30) എന്നിവരെയാണ് ന്യൂ ജഴ്സിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആരതി ഏഴു മാസം ഗര്‍ഭിണിയായിരുന്നു. ഇവരുടെ നാല് വയസുകാരിയായ മകള്‍ ബാല്കണിയിലിരുന്ന് കരയുന്നത് കണ്ട് എത്തിയ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മുംബൈയിലെ അംബജോഗായില് ഐടി ഉദ്യോഗസ്ഥനായ ബാലാജി രുദ്രവാര്‍ 2015 ലാണ് യുഎസില്‍ എത്തിയത്.
മൃതദേഹങ്ങള്‍ ഇന്ത്യയിലെത്താന്‍ കുറഞ്ഞത് 8 മുതല്‍ 10 ദിവസമെങ്കിലും എടുക്കുമെന്ന് യുഎസ് അധികൃതര്‍ ബാലാജിയുടെ പിതാവിനെ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ ആരതി ഏഴു മാസം ഗര്‍ഭിണിയായിരുന്നു. മരണകാരണം ഇതുവരെ വ്യക്തമല്ല