♦ ISO അംഗീകാരം ഉറപ്പാക്കുന്നതിലൂടെ കൂടുതല്‍ ബിസിനസ് വളര്‍ച്ച നേടാന്‍ കഴിയുമെന്ന് വിദഗ്ദര്‍
♦ Trademark രജിസ്‌ട്രേഷന്‍ ഒരു സ്ഥാപനത്തിന്റെ മുഖഛായ മാറ്റാന്‍ വഴിവെക്കും
ഒരു ബിസിനസ് സ്ഥാപനം ആരംഭിക്കുന്നതിന് മുമ്പ് മുഖ്യമായും ഓര്‍മ്മിച്ചിരിക്കേണ്ട കാര്യങ്ങളാണ് ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍, കമ്പിനി രജിസ്‌ട്രേഷന്‍ തുടങ്ങിയവ. നിങ്ങളുടെ സ്ഥാപനത്തിന് നല്‍കാന്‍ ഉദ്യേശിക്കുന്ന പേര് നിലവില്‍ മറ്റൊരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിയശേഷം മാത്രമാണ് ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടികളിലേക്ക് പോകാവു. ഇത്തരം പ്രശ്‌നങ്ങളില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദരായ കണ്‍സള്‍ട്ടന്‍സികളുടെ സഹായം തേടുന്നതാണ് അഭികാമ്യം. ലക്ഷങ്ങള്‍ മുടക്കി വലിയൊരു പ്രസ്ഥാനം ആരംഭിച്ചശേഷം മറ്റൊരാള്‍ നിങ്ങളുടെ സ്ഥാപനത്തിന്റെ മേല്‍വിലാസം തട്ടിയെടുക്കാതിരിക്കുന്നതിന് വേണ്ടിയാണ് ട്രേഡ്മാര്‍ക്ക് മുഖ്യമായി എടുത്തിരിക്കണമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്നിലധികം പേര്‍ ചേര്‍ന്ന് ബിസിനസ് ആരംഭിക്കുമ്പോഴാണ് കമ്പനി രജിസ്‌ട്രേഷന്റെ പ്രസക്തി.
കമ്പിനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമായി നടത്തികൊണ്ടുപോകുവാനും ഭാവിയില്‍ കമ്പിനിയുടെ സാമ്പത്തികം അടക്കമുള്ള കാര്യങ്ങളില്‍ ബിസിനസ് പങ്കാളികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ബിസിനസ് ആരംഭിക്കുമ്പോള്‍ കമ്പിനി രൂപവത്കരിച്ചുകൊണ്ട് ഭാവി കാര്യങ്ങളിലേക്ക് ചുവടുവെക്കുന്നത് ഗുണകരമാകും.
മേല്‍സൂചിപ്പിച്ച രണ്ടുകാര്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ISO രജിസ്‌ട്രേഷന്‍. നിങ്ങളുടെ സ്ഥാപനത്തിന്റെ അല്ലെങ്കില്‍ പ്രോഡക്ടിന്റെ ഗുണനിലവാരം പരിശോധിച്ച് ബിസിനസ് രംഗത്ത് അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത ഏജന്‍സിയുടെ സര്‍ട്ടിഫിക്കേഷന്‍ നേടുമ്പോഴാണ് ഐ എസ് ഒ നിലവാരത്തിലേക്ക് നിങ്ങളുടെ സ്ഥാപനത്തെ എത്തിക്കുവാന്‍ സാധിക്കുക. ISO 9001-2015 എന്ന അംഗീകാരമാണ് സ്ഥാപനത്തിന്റെ ഗുണനിലവാരം പരിശോധിച്ച് നല്‍കുന്നത്. കമ്പിനികളുടെ അല്ലെങ്കില്‍ പ്രോഡക്ടുകളുടെ മാര്‍ക്കറ്റിംഗില്‍ കൂടുതല്‍ ജനപ്രീതി സ്വന്തമാക്കുവാന്‍ ISO സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിലൂടെ വഴിവെക്കും. ഒരു കമ്പിനിയുടെ രൂപവത്കരണം മുതല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ഓരോ ദിവസവും ഉണ്ടാകുന്ന മാറ്റങ്ങള്‍ അപഗ്രഥിച്ച് നിങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കാന്‍ നിരവധി സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി ആസ്ഥാനമായുള്ള ഫ്യൂച്ചര്‍ ഡേറ്റാ ബിസിനസ് കണ്‍സള്‍ട്ടന്‍സിയുടെ സഹായം തേടാവുന്നതാണ്. ഫോണ്‍ 9946261611, 9497584636