കൊച്ചി: മലയാളിയുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണി ഓര്‍മയായിട്ട് ഇന്ന് അഞ്ചു വര്‍ഷം. താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി ജീവിച്ച കലാഭവന്‍ മണിയെ ഓര്‍ക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രി രംഗത്ത് ശ്രദ്ധേയനായി പിന്നീട് സിനിമയിലെത്തിയ മണി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് താരമായി മാറിയത്.
അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവായിരിന്നു. ചുരുക്കത്തില്‍ സിനിമയില്‍ ഓള്‍ റൗണ്ടറായിരുന്നു കലാഭവന്‍ മണി. ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. തമിഴ് ചിത്രങ്ങളിലും മണി ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്തു.
നാടന്‍ പാട്ടുകളിലൂടെ കലാഭവന്‍ മണി മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരനായി. സ്റ്റേജ് ഷോകളില്‍ മണി പാടിയും ആടിയും സദസിനെ ഇളക്കി മറിച്ചു. കഥാപാത്രങ്ങളിലൂടെയും വര്‍ത്തമാനങ്ങളിലൂടെയും മണി പ്രേക്ഷകരില്‍ സമ്മാനിച്ച അടുപ്പത്തിന്റെ ആഴം കാലം എത്ര കടന്നാലും മാഞ്ഞുപോകുന്നേയില്ല.