കോടിയേരിയുടെ ഭാര്യ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ്

Kerala Latest News

കൊച്ചി: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടീസ്. യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തി.

സ്വര്‍ണക്കടത്ത് വിവാദമാവും വരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാര്‍ഡും കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പര്‍ വഴിയാണ് സിംകാര്‍ഡ് കണ്ടത്തിയത്. സന്തോഷ് ഈപ്പന്‍ വാങ്ങിയ ഫോണുകളില്‍ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനിയുടെ കൈവശമുണ്ടായിരുന്നത്. 1,13,000 ലക്ഷം രൂപയായിരുന്നു വില.

ആറ് ഐഫോണുകള്‍ സന്തോഷ് ഈപ്പന്‍ വാങ്ങിനല്‍കിയിരുന്നു. അഞ്ച് ഐഫോണുകള്‍ നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. ആറാമത്തെ ഐഫോണാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കോണ്‍സല്‍ ജനറലിന് നല്‍കിയെന്നു പറയപ്പെടുന്ന ഫോണാണ് വിനോദിയുടെ കൈവശമുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *