മോൻസ് മാവിങ്കൽ കേസ്; ഐജി ലക്ഷമണയുടെ സസ്‌പെൻഷൻ 90 ദിവസം കൂടി നീട്ടി

Kerala Latest News

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരിൽ നടപടി നേരിടുന്ന ഐ.ജി ലക്ഷ്മണയുടെ സസ്‌പെൻഷൻ വീണ്ടും നീട്ടി. 90 ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേർന്നാണ് സസ്‌പെൻഷൻ കാലാവധി നീട്ടാൻ തീരുമാനിച്ചത്. ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു

കഴിഞ്ഞ 9 മാസത്തിലേറെയായി ഐ.ജിയായിരുന്ന ഗുഗുലോത്ത് ലക്ഷ്മണ സസ്‌പെൻഷനിലാണ്. ലക്ഷ്മണക്ക് എതിരായ വകുപ്പ് തല അന്വേഷണം തീരാത്ത സാഹചര്യത്തിലാണ് സസ്‌പെൻഷൻ വീണ്ടും നീട്ടാൻ തീരുമാനിച്ചത്.

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് നവംബർ പത്തിനാണ് ലക്ഷ്മണയെ സസ്‌പെൻറ് ചെയ്തത്. സസ്‌പെൻഷൻ കാലാവധി 60 ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് വീണ്ടും അവലോകന സമിതി ചേർന്ന് അന്നും സസ്‌പെൻഷൻ കാലാവധി നീട്ടിയിരുന്നു. അന്ന് സസ്‌പെൻഷൻ കാലാവധി നാല് മാസം കൂടി നീട്ടുകയായിരുന്നു

മോൺസൺ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ഐജി ലക്ഷ്മണനെ കഴിഞ്ഞ വർഷം നവംബർ 10 ന് സർക്കാർ സസ്‌പെൻറ് ചെയ്തത്. തട്ടിപ്പ് കേസിൽ ഉന്നത ഉദ്യോഗസ്ഥന് മോൻസനുമായി ഇത്രയും അടുത്ത ബന്ധം കണ്ടെത്തുമ്പോഴും എന്ത് കൊണ്ട് പ്രതി ചേർത്തില്ലെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. തട്ടിപ്പ് കേസിൽ പ്രതി ചേർക്കാൻ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ റിപ്പോർട്ട് തള്ളി, സസ്‌പെൻഷൻ തുടരാൻ ഉന്നത സമതി തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *