ഹിമാചലില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി ആളുകളും വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നു

India Latest News

ഷിംല: ഹിമാചല്‍ പ്രദേശില്‍ കിന്നൂര്‍ ദേശീയ പാതയില്‍ വന്‍ മണ്ണിടിച്ചില്‍. വിനോദ സഞ്ചാരികളടക്കം നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതാായണ് വിവരം. ഒു ബസും കാറുകളും മണ്ണിനടിയില്‍ കുടുങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ അറിയിച്ചു.

ഹിമാചല്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസില്‍ മാത്രം നാല്പതോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഹിമചാല്‍ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കിന്നൂരിലെ റെക്കോങ്-ഷിംല ദേശീയപാതയ്ക്ക് സമീപം ഇന്നുച്ചയോടെയാണ് അപകടം. കഴിഞ്ഞ കുറച്ച് ദിവസമായി കനത്ത മഴയാണ് ഹിമാചലില്‍ പെയ്യുന്നത്. പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണു റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *