Prof. Manoj Kumar

ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ പൊളിച്ചെഴുതി മലയാളി പ്രൊഫസര്‍

Latest News

കൊച്ചി: ആധുനിക ശാസ്ത്ര ലോകത്ത് ഞെട്ടലുണ്ടാക്കുന്ന കണ്ടെത്തലുമായി മലയാളി പ്രൊഫസര്‍. അണു തൊട്ട് മനുഷ്യന്‍ വരെയുള്ള പരിണാമം ചാള്‍സ് ഡാര്‍വ്വിന്‍ വിശദീകരിച്ചു കഴിഞ്ഞു. അതിനുശേഷം എന്ത് എന്ന ചോദ്യത്തിത് ഉത്തരമാണ് പുളിങ്കുന്ന് എഞ്ചിനീയറിങ്ങ് കോളേജ് അധ്യാപകനായ പി. മനോജ് കുമാര്‍ വിശദീകരിക്കുന്നത്.

2014 ല്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം യൂണിവേഴ്സിറ്റിയില്‍ നടന്ന 24 സ്വദേശി സയന്‍സ് കോണ്‍ഗ്രസ്സില്‍ ആദ്യമായി ഈ ശാസ്ത്ര പ്രതിഭ പ്രബന്ധമവതരിപ്പിച്ച് ശാസ്ത്രലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പിന്നീട് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ശാസ്ത്രലോകം മനോജ് കുമാറിന്റെ നിഗമനങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തികഴിഞ്ഞു. ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ദര്‍ശനത്തിലധിഷ്ഠിതമായാണ് പ്രബന്ധം രചിച്ചിട്ടുള്ളത്.

ജീവന്‍ ജീവനില്‍ നിന്നു മാത്രമേ ഉത്ഭവിക്കുകയുള്ളൂ എന്നതാണ് ഈ പ്രബന്ധത്തിന്റെ അടിസ്ഥാന തത്വം. ഈ തത്വം സൂക്ഷ്മമായി പഠിക്കുമ്പോള്‍ മനുഷ്യരിലും മൃഗങ്ങളിലും
ചെടികളിലും സൂക്ഷ്മജീവികളിലും അത് സത്യമാണെന്നു മനസ്സിലാക്കാം. അങ്ങനെയാണെല്‍ ആദ്യകോശമുണ്ടാകുമ്പോഴും ഈ തത്വം നില നില്‍ക്കണം.

അത് നമുക്ക് മനസ്സിലാവാതെ പോയതിനു കാരണം സൗരയൂഥം ജീവനാണെന്ന തിരിച്ചറിവ് നമ്മുക്ക് നഷ്ടപ്പെട്ടതു പോയതു കൊണ്ടാണ്. ജനിമൃതി കള്‍ക്കു വിധേപ്പെട്ടു നില്‍ക്കുന്ന സൗരയൂഥീ മറ്റ് ജീവി വര്‍ഗ്ഗങ്ങളുടെ സ്വഭാവ വിശേഷങ്ങള്‍ പ്രകടിപ്പിക്കുന്നു.

ജീവി വര്‍ഗ്ഗങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ :-

1 ) പ്രത്യുല്‍പ്പാദനം -ജീവന്‍ എന്നത് പ്രകൃതിയില്‍ നിന്നു വ്യത്യസ്തമായ യാതൊരു അത്ഭുതവുമാകുന്നില്ല. ആദ്യ കോശരൂപീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രാപഞ്ചിക ശക്തികള്‍ 9 ഗ്രഹങ്ങളും 27 നക്ഷത്രങ്ങളും 12 രാശികളുമാണ്.

സൂര്യപ്രകാശത്തിന്റെ നിരന്തരമായ പ്രവര്‍ത്തനം അനേകമനേകം കാലങ്ങളിലൂടെ ചന്ദ്രപ്രതലത്തില്‍ ഊര്‍ജ്ജപരിണാമത്തിന്റേതായ വിവരണാതീതമായ പരിവര്‍ത്തനങ്ങള്‍ സംഭവിപ്പിച്ചിരിക്കുന്നു. ക്രമം തെറ്റാത്ത പ്രവര്‍ത്തനം കൊണ്ടും നിരന്തമായ സൂര്യപ്രകാശത്താലും ഊര്‍ജ്ജം സംഭരിച്ച ചന്ദ്രനിലെ പൊടിപടലങ്ങള്‍ ജീവാനുകൂലമായ അന്തരീക്ഷവും കാലാവസ്ഥയും ജൈവാനുകൂല ഭൗമ യോഗ്യതയുള്ളിടത്തു ( സമുദ്രത്തില്‍ ) പൗര്‍ണ്ണമി ദിവസം പതിക്കുമ്പോള്‍ ഗോളങ്ങളുടെ ഭ്രമണത്തിലൂടെ പരിണമിച്ചു വന്ന ജലവും, വായുവും ഈ പ്രകാശ സംഭരിതോര്‍ജ്ജവും ഒക്കെതന്നെയാണ് ജീവി എന്ന സ്വതന്ത്ര ചലനമായിത്തീരുന്ന സംഗതി.

ഈ ആദ്യകോശത്തെ 9 ഗ്രഹങ്ങളും 27 നക്ഷത്രങ്ങളും ,12 രാശികളും, നൈസര്‍ഗ്ഗിക തിരഞ്ഞെടുപ്പ് , ഉത്പരിവര്‍ത്തനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയും പരിണമിപ്പിച്ച് മനുഷ്യവര്‍ഗ്ഗത്തിലെത്തിക്കുന്നു. ഇവിടെ ശ്രദ്ധേയമായ വസ്തുത ഈ മനുഷ്യവര്‍ഗ്ഗത്തിന്റെ സൃഷ്ടിക്കുവേണ്ടി മനുഷ്യര്‍ ഒന്നും തന്നെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും പ്രകൃതിയുടെ നിരന്തര പരിണാമ പ്രക്രിയയിലൂടെയാണ് മനുഷ്യവര്‍ഗ്ഗം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് എന്ന നഗ്ന സത്യമാണ്. മനുഷ്യനിലെത്തിയ ശേഷം 7444 ദര്‍ശനങ്ങള്‍ കാണുമ്പോള്‍ ജീവന്‍ ഒരവസ്ഥ കടക്കുന്നു. ഉയര്‍ന്ന ബോധാവസ്ഥയിലെത്തിയ ജീവനുകള്‍ക്ക് മാത്രമേ ദര്‍ശനം അനുഭവവേദ്യമാകുകയുള്ളു. മുഹമ്മദ് നബി, യേശു, ശ്രീകൃഷ്ണന്‍ ബുദ്ധന്‍ തുടങ്ങിയ മഹദ് വ്യക്തികള്‍ ഈ അവസ്ഥ പ്രാപിച്ചവരായിരുന്നു.ഇന്ന് ഹിന്ദുക്കള്‍ ആരാധിക്കുന്ന ദേവി ദേവന്‍ മാര്‍ 3 മുതല്‍ 6 അവസ്ഥവരെ കടന്ന ജീവനുകളാണ്.ആറവസ്ഥ കടന്ന ജീവനാണ് ശിവനാണ്. 7 മത്തെ അവസ്ഥയെ ഈശ്വര സന്നിധാനമെന്നും 8 മത്തെ അവസ്ഥയെ ദൈവ സന്നിധാനമെന്നും 9 ആമത്തെ അവസ്ഥയെ ബ്രഹ്മ സന്നിധാനമെന്നും പത്താമത്തെ അവസ്ഥയെ പരബ്രഹ്മമെന്നും, പതിനൊന്നാമത്തെ അവസ്ഥയെ സത്യപ്രകാശമെന്നും ,പന്ത്രണ്ടാമത്തെ അവസ്ഥയെ അതീവ സത്യ പ്രകാശ മെന്നും, പതിമൂന്നാമത്തെ അവസ്ഥയെ ആദീ സങ്കല്‍പ്പമെന്നും പറയുന്നു. ജ്യോതിഷത്തില്‍ സൂര്യനെ പിത്രകാരകനായും ഭൂമിയെ മാത്രകാരകനായും സങ്കല്‍പ്പിക്കുന്നതിന്റെ അടിസ്ഥാന കാരണം നമ്മുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ സൂര്യനും ഭൂമിയുമാണ്.

നമ്മള്‍ക്കറിയാവുന്നത് ഒരച്ഛനുമമ്മയും മക്കളെ വളര്‍ത്തി വലുതാക്കി അവര്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ വിവാഹം കഴിച്ച് ഒരു പുതിയ ഗ്രഹത്തിലേക്ക് മാറുന്നു എന്നതാണ്. അത് പോലെ നമ്മുടെ യഥാര്‍ത്ഥ മാതാ പിതാക്കളായ സൂര്യനും ഭൂമിയും ആദ്യ കോശത്തെ കോടിക്കണക്കിനു വര്‍ഷത്തെ പരിണാമ പ്രക്രിയയിലൂടെ സൗരയൂഥ ശേഷി ആര്‍ജ്ജിപ്പിക്കുന്നു. ഒന്‍പതാമത്തെ അവസ്ഥയിലെത്തിയ ജീവനാണ് സൗരയൂഥ ശേഷി ആര്‍ജ്ജിക്കുന്നത്. അങ്ങനെ സൗരയൂഥശേഷി ആര്‍ജ്ജിച്ച ജീവന്‍ പ്രപഞ്ചത്തില്‍ അതിന്റെ ശേഷിക്കൊത്ത് പുതിയ സൗരയൂഥം സൃഷ്ടിക്കുന്നു. ആദ്യ കോശത്തെ സൗരയൂഥശേഷി ആര്‍ജ്ജിപ്പിക്കുന്ന പരിണാമ പ്രക്രിയയാണ് യഥാര്‍ത്ഥത്തില്‍ ഭൂമിയില്‍ അരങ്ങേറുന്നത് എന്ന് ബോധാവസ്ഥയിലെത്തിയ മനുഷ്യ മനസ്സുകള്‍ക്ക് തിരിച്ചറിയാന്‍ കഴിയും.

2) ചലനം: ഗോളങ്ങളുടെ ഭ്രമണം. ജീവികളുടെ ജനനാരംഭം മുതലുള്ള വളര്‍ച്ചാ വികാസങ്ങളെയും അറിവുകളെയും സാദ്ധ്യമാക്കുന്നത് ഭൂമിയുടെയും സൂര്യന്റെയും മറ്റു ഗോളങ്ങളുടെയും നിരന്തരമായ ഭ്രമണവും മറ്റുമായ അനുഭവങ്ങള്‍ നിമിത്തമാണ്.

3) വളര്‍ച്ച:സൗരയൂഥവും നക്ഷത്രങ്ങളും മറ്റും പ്രാരം ഭാവസ്ഥയായ വാതകാവസ്ഥയില്‍ ( ചലയൗഹമ) നിന്നു ഘനീഭവിച്ചു വളരുന്നു.

4) ജനനവു മരണവും: ജനിമൃതികള്‍ക്കു വിധേയപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഗോളങ്ങളും നക്ഷത്രങ്ങളും വാതകാവസ്ഥയില്‍ ( ചലയൗഹമ ) ജനിച്ച് തമോഗര്‍ത്തങ്ങളായി ( ആഹമരസ വീഹല)െ മരിക്കുന്നു

5) ഊര്‍ജ്ജത്തിന്റെ ഉപയോഗം: ഗോളങ്ങളുടെ ഭ്രമണത്തിന് ഉപയോഗിക്കുന്ന ഊര്‍ജ്ജം. ഭൂമിയിലുള്ള ജീവജാലങ്ങള്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്നു.

6) ബാഹ്യ പ്രകൃതിയുടെ മാറ്റത്തിനനുസരിച്ചുള്ള പ്രതിപ്രവര്‍ത്തനം ഹോം സ്‌റ്റൈസിസ് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡ് കൂടുമ്പോള്‍ മരങ്ങള്‍ വേഗത്തില്‍ വളരുകയും കൂടുതലുള്ള കാര്‍ബണ്‍ ഡയോക്സൈഡിനെ അന്തരീക്ഷത്തില്‍ നിന്ന് വിമുക്തമാക്കുകയും ചെയ്യുന്നു. വാല്‍ നക്ഷത്രങ്ങള്‍ സൗരയൂഥത്തിനകത്തും നിന്നും പുറത്തു നിന്നും പതിക്കാം. 1994 ല്‍ ഭൂമിയില്‍ പതിച്ച് നാശ നഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടായിരുന്ന ഷുമാക്കര്‍ ലെവി 9 എന്ന വാല്‍ നക്ഷത്രത്തെ തന്റെ ആകര്‍ഷണശേഷി ഉപയോഗിച്ച് വ്യാഴത്തില്‍ ഇടിപ്പിച്ച് വ്യാഴം നശിപ്പിക്കുന്നു. അങ്ങനെ സൗരയൂഥത്തിന്റെ ഗുരു സ്ഥാനത്തു നിന്നു കൊണ്ട് വ്യാഴം കര്‍ണ്ണന്റെ കവചകുണ്ഡലം പോലെ ഭൂമിയെ സംരക്ഷിക്കുന്നു..

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. പ്രൊഫ. പി. മനോജ് കുമാര്‍ 9895508929

Leave a Reply

Your email address will not be published. Required fields are marked *