തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും. രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ച് പ്രാദേശികതലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. നാളെ മുതല്‍ 18 ശതമാനത്തിന് മുകളിലുള്ള മേഖലകളില്‍ ട്രിപിള്‍ ലോക്ഡൗണ്‍ ആണ്. ടി.പി.ആര്‍ ആറ് ശതമാനത്തില്‍ താഴെയുള്ള ഇടങ്ങളാണ് ഇപ്പോള്‍ എ കാറ്റഗറിയിലുള്ളത്. നേരത്തേ ഇത് എട്ട് ആയിരുന്നു. 12 മുതല്‍ 18 വരെ സി കാറ്റഗറിയിലും 18 ന് മുകളിലാണെങ്കില്‍ ഡി കാറ്റഗറിയിലുമാണ്. സി, ഡി കാറ്റഗറിയിലുള്ള മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണുള്ളത്. എ, ബി മേഖലകളില്‍ ഇളവുകളുണ്ട്.
നിയന്ത്രണങ്ങളും ഇളവുകളും
ബസുകളില്‍ അനുവദിച്ചതില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല
ബി വിഭാഗം നിയന്ത്രണമുള്ളിടത്ത് ഓട്ടോ അനുവദിക്കും. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കാണ് അനുമതി
മെട്രോ റെയില്‍ സര്‍വിസിന് അനുമതി
അന്തര്‍സംസ്ഥാന യാത്രക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ഹോം സ്റ്റേകള്‍, സര്‍വിസ് വില്ലകള്‍, ഗൃഹശ്രീ യൂനിറ്റുകള്‍, ഹൗസ് ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍, ടൂര്‍ ഗൈഡുകള്‍, ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍മാര്‍, ടൂര്‍ ഓപറേറ്റര്‍മാര്‍ എന്നിവരെ 18 മുതല്‍ 45 വയസ്സ് വരെയുള്ളവരിലെ വാക്സിനേഷന്‍ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
ആയുഷ്, ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ഫാര്‍മസി കോഴ്സ് വിദ്യാര്‍ഥികള്‍ക്കും പരിഗണന.
മൂന്നാംതരംഗ സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷനുകള്‍, അതിര്‍ത്തി ചെക്പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കും. ഇതിനായി റെയില്‍വേ സ്റ്റേഷനുകള്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം വീടുകളില്‍ കൊണ്ടുപോകാന്‍ അനുമതി. മതപരമായ ചടങ്ങുകളും നടത്താം
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബാങ്ക് വായ്പ മുടങ്ങിയെങ്കില്‍ ജപ്തി നിര്‍ത്തിവെക്കും
ആയുഷ്, ഹോമിയോ, ഫാര്‍മസി വിദ്യാര്‍ത്ഥികളുടെ വാക്സിനേഷന്‍ പൂര്‍ത്തീകരിക്കും.