മദ്രാസ്: മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മലയാളിയായ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഉണ്ണിക്കൃഷ്ണന് നായരുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. കാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാര്‍ത്ഥികള്‍ മൃതദേഹം കണ്ടെത്തിയത് . മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള വ്യക്തിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം.