കാണാതായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ദുരൂഹത

Kerala Latest News

പത്തനംതിട്ട: പത്തനംതിട്ടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോര്‍ജി (23) ആണ് മരിച്ചത്. തിരുവല്ല കല്ലൂപ്പാറയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആള്‍താമസമില്ലാത്ത വീടിന് പിന്നിലായിട്ടാണ് മൃതദേഹം കണ്ടത്. ജോര്‍ജിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ജോര്‍ജി ഉപയോഗിച്ച കാര്‍ വീടിന് സമീപത്ത് പാര്‍ക്ക് ചെയ്ത നിലയിലാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *