കൊവിഡ് വ്യാപനം അതിരൂക്ഷം; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു

India Latest News

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചതായി റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച (മാർച്ച്-17) ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

പ്രതിദിനം 20000ലധികം കോവിഡ് കേസുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകള്‍ അടച്ചിടാനുള്ള ആലോചനയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ പതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

മറ്റു സംസ്ഥാനങ്ങളിലേക്കും കോവിഡ് വ്യാപനത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതായി ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ സ്വകരിക്കുമോ എന്ന ആകാംക്ഷയിലാണ് രാജ്യം.

Leave a Reply

Your email address will not be published. Required fields are marked *