മോന്‍സനില്‍ നിന്ന് പണം വാങ്ങിയത് കടമായി; പട്രോളിങ് ബുക്ക് വീട്ടില്‍ വച്ചത് സ്വാഭാവികം; ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala Latest News

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി തെളിവില്ലെന്ന് ക്രൈബ്രാഞ്ച്. ഐജി ജി ലക്ഷ്മണയടക്കമുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

സാമ്പത്തിക തട്ടിപ്പുകേസില്‍ അന്വേഷണം ശരിയായ വിധത്തില്‍ നടക്കുന്നില്ലെന്ന് കാണിച്ച് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ പുരോഗതി സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.് കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മോന്‍സനുമായി ബന്ധമുള്ള ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ലഭിച്ച തെളിവുകള്‍ ഡിജിപിക്ക് നല്‍കിയതായും അതിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈംബ്രാഞ്ച് മുന്‍ ഡിഐജി എസ് സുരേന്ദ്രനും കുടുംബത്തിനും മോന്‍സനുമായി വലിയ അടുപ്പമുണ്ടായിരുന്നു, എന്നാല്‍ തട്ടിപ്പില്‍ പ്രതിയാക്കാന്‍ തെളിവില്ല. അതിനാലാണ് സസ്‌പെന്‍ഷനും വകുപ്പുതല അന്വേഷണവും തുടരുന്നത്.

പട്രോളിങ് ബുക്ക് മോന്‍സന്റെ വീട്ടില്‍വച്ചത് സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമാണെന്നും മോന്‍സന്റെ കൈയില്‍ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയിട്ടില്ലെന്നും വാങ്ങിയത് കടമായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *