മത്സരിക്കാനില്ലെന്ന് തീര്‍ത്ത് പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍

Kerala Latest News

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സര രംഗത്തുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്‍ഡ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചാലും മത്സരിക്കില്ലേ എന്ന ചോദ്യത്തിന് കാര്യങ്ങളൊക്കെ നേതൃത്വത്തെ അറിയിച്ച ശേഷമല്ലേ നിങ്ങളോട് സംസാരിക്കുന്നത് എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചാല്‍ മുല്ലപ്പള്ളി കണ്ണൂരില്‍ മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നുകൊണ്ടാകും അദ്ദേഹം മത്സരിക്കുന്നതെന്നും ജയിച്ചാല്‍ സ്ഥാനം ഒഴിയുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *