അർജുൻ ടെണ്ടുൽക്കറെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്; നന്ദിയറിച്ച് താരം

Sports

ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മറ്റു ടീമുകളാരും തന്നെ താരത്തിനായി രംഗത്ത് വന്നിരുന്നില്ല. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ അർജുനെ സ്വന്തമാക്കിയത്. ലേലത്തിലെ അവസാനക്കാരനായാണ് മുംബൈ താരത്തെ ടീമിലേക്ക് എത്തിച്ചത്.

തന്നിൽ വിശ്വാസമര്‍പ്പിച്ച കോച്ചുമാര്‍ക്കും ടീമുടമകള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കും നന്ദി രേഖപ്പെടുത്തി അർജുൻ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അർജുനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് മുംബൈ ഇന്ത്യൻസ് ടീമും ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *