യാങ്കൂൺ: സൈനിക അട്ടിമറി നടന്ന മ്യാൻമറിൽ പട്ടാള ഭരണത്തിനെതിരെ വിവിധ നഗരങ്ങളിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ 114 പേരെ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
അതേസമയം, പ്രക്ഷോഭകരെ കണ്ടാലുടൻ വെടിവയ്ക്കാനാണ് ഉത്തരവ്. യാങ്കൂണിലും മൻഡാലെയിലും അടക്കം വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിൽ പ്രതിഷേധം തുടരുകയാണ്. ഒന്നര മാസം പിന്നിട്ട പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞതായാണ് റിപ്പോർട്ട്.
അതേസമയം, സൈന്യത്തിന്റെ കൂട്ടക്കുരുതിയോട് അന്താരാഷ്ട്ര സമൂഹവും രൂക്ഷമായാണ് പ്രതികരിച്ചത്. പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് യു.എസ് പ്രതിനിധി പ്രതികരിച്ചു.