ഇന്ത്യയിലെ പുതിയ വൈറസ് ആകുലത ഉണര്‍ത്തുന്നത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

India Latest News

ന്യൂഡല്‍ഹി: രാജ്യത്ത് പടരുന്ന പുതിയ വകഭേദം ആകുലതയുണര്‍ത്തുന്നതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ രൂപാന്തരമായ B.1.617 ആണ് ഇന്ത്യയില്‍ പടരുന്നത്. ഇത് ആദ്യത്തേതിനേക്കാള്‍ സാംക്രമികവും ഭയപ്പെടേണ്ടതുമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

3,70,000 കൊവിഡ് കേസുകളാണ് തിങ്കളാഴ്ച മാത്രം പുതുതായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 3700 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങളേക്കാള്‍ എത്രയോ കൂടുതലാണ് യഥാര്‍ത്ഥ സ്ഥിതിയെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മേഖലക്ക് കൈത്താങ്ങാകാന്‍ ഇന്ത്യോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്നും രണ്ട് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ എത്തിച്ച് ഇന്ത്യന്‍ വ്യോമസേനയുടെ IL76 വിമാനം. സിംഗപ്പൂരില്‍ നിന്ന് മൂന്ന് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ കൂടി എത്തിക്കുന്നുണ്ടെന്ന് വ്യോമസേന അറിയിച്ചു. രാജ്യത്തിനകത്ത് 14 ഓക്‌സിജന്‍ ടാങ്കറുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെന്നും ഇനിയും 19 ടാങ്കറുകള്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണെന്നും വ്യോമസേന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *