തിരുവനന്തപുരം:വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയാണ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയം. നാളെ മുതല്‍ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും.
തിങ്കളാഴ്ച വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാം. ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.