ചിറയിന്‍കീഴില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം

Kerala Latest News

തിരുവനന്തപുരം: ചിറയിന്‍കീഴിൽ കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. പുളിമൂട് കടവ് വാമനപുരം പുഴയിലേക്ക് കാർ മറിഞ്ഞാണ് അപകടം ഉണ്ടായത്. ചിറയിന്‍കീഴ് സ്വദേശികളായ ജോതി ദത്ത് (55), മധു (58) എന്നിവരാണ് മരണപ്പെട്ടത്.

ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുഴയുടെ സമീപമുള്ള റോഡ് ഇടിഞ്ഞതാണ് അപകടത്തിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *