ഡി​.സി.​സി പു​നഃ​സം​ഘ​ട​ന: ഫ​ല​പ്ര​ദ​മാ​യ ച​ർ​ച്ച ന​ട​ന്നി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ൻ ചാ​ണ്ടി​യും

Kerala Latest News

ആലപ്പുഴ: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലും ഉമ്മന്‍ ചാണ്ടിയും രംഗത്ത്. ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നതില്‍ കുറെകൂടി വിശദമായ ചര്‍ച്ചകള്‍ സംസ്ഥാന തലത്തലില്‍ നടത്തേണ്ടതായിരുന്നുവെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ കുറച്ചുകൊണ്ടുവരാമായിരുന്നു. സംസ്ഥാനതലത്തില്‍ അത്തരത്തിലുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷുക്കകയാണ്. അത്തരത്തിലുള്ള ചര്‍ച്ച ഉണ്ടായിരുന്നെങ്കില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെല്‍ കുറയുമായിരുന്നു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടതിന് അദ്ദേഹത്തിനോട് നന്ദി പറയുന്നു.

കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷന്‍മാരായ 14 പേര്‍ക്കും നല്ലനിലയില്‍ പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. 14 പേരും തന്റെ ആളുകളാണ് എന്ന് താന്‍ വിശ്വസിക്കുന്നു. ഡിസിസി പട്ടികയെ പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചത്തോളം പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗീകരിക്കേണ്ടത്. അഭിപ്രായവ്യത്യാസങ്ങള്‍ കാണും. എന്നാല്‍ ഹൈക്കമാന്‍ഡ് ഒരു തീരുമാനം എടുത്താല്‍ അത് എല്ലാവരും അംഗീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഡിസിസി പ്രസിഡന്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോട്ടയം, ഇടുക്കി ജില്ലകളുമായി ബന്ധപ്പെട്ടാണ് തന്റെ പേര് വലിച്ചിഴച്ചത്. ഡിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ചോദിച്ചത് പാനലാണ്. അതിനാലാണ് മൂന്ന് പേര് കൊടുത്തത്. നാട്ടകം സുരേഷ്, ഫില്‍സണ്‍ മാത്യൂ, ജോമോന്‍ ഐക്കര എന്നിവരുടെ പേരുകളാണ് നിര്‍ദേശിച്ചത്. പാനല്‍ ചോദിച്ചതുകൊണ്ടാണ് മൂന്നു പേരുടെ പേര് കൊടുത്തു. അല്ലെങ്കില്‍ ചര്‍ച്ച ചെയ്തു ഒരു പേര് കൊടുത്തേനെ.

ഇടുക്കിയിലെ പ്രസിഡന്റിനെ താന്‍ നിര്‍ബന്ധിച്ചു വച്ചതാണെന്ന് വാര്‍ത്തകള്‍ വന്നു. അദ്ദേഹത്തെ തനിക്കറിയാം. എന്നാല്‍ അദ്ദേഹത്തിന്റെ പേര് താന്‍ പറയുമെന്ന് അദ്ദേഹം പോലും വിചാരിക്കുന്നില്ല. ചില താത്പര്യങ്ങള്‍ക്കുവേണ്ടി ചിലര്‍ വാര്‍ത്തകള്‍ നല്‍കുന്നവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷന്‍മാര്‍ക്കായി ചര്‍ച്ച നടത്തിയില്ല. അതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് എല്ലാവരുടെയും ലക്ഷ്യം. ആ ലക്ഷ്യം അനുസരിച്ച് മുന്നോട്ട് പ്രവര്‍ത്തിക്കും. ഇതിനുമുന്‍പും പുനഃസംഘടന നടന്നിട്ടുണ്ട്. അന്നൊക്കെ സംസ്ഥാനത്ത് ഫലപ്രദമായ ചര്‍ച്ച നടക്കുന്നതുകൊണ്ട് ഇതുപോലെ ഒരു പ്രശ്‌നം ഉണ്ടായിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *