തിരുവനന്തപുരം: ജനങ്ങളുടെ പരാതികള്‍ക്കും ആവലാതികള്‍ക്കും മുന്നില്‍ ഒരിക്കല്‍ പോലും മുഖം തിരിക്കാത്ത നേതാവാണ് ഉമ്മന്‍ ചാണ്ടി. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ യുവതലമുറയ്ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വം. സ്വയം പ്രവര്‍ത്തിക്കുന്നതിനൊപ്പം ചുറ്റുമുള്ളവരെ കര്‍മ്മ നിരതരാക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രാഗത്ഭ്യം പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.
ഉമ്മന്‍ ചാണ്ടി നിയസഭാംഗമായിട്ട് അരനൂറ്റാണ്ട് തികയുമ്പോള്‍ ആ സന്തോഷത്തില്‍ മലയാളിക്ക് നേരിന്റെയും കരുതലിന്റെയും വായനാ സംസ്‌കാരം സമ്മാനിച്ച ശബ്ദഭൂമി ദിനപത്രവും പങ്കാളിയായി. പുതുപ്പള്ളി ഹൗസില്‍ നടന്ന ചടങ്ങില്‍ ചീഫ് എഡിറ്റര്‍ ആര്‍ അജിരാജകുമാര്‍ ഉമ്മന്‍ ചാണ്ടിക്ക് പത്രത്തിന്റെ പേരിലുള്ള പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ശബ്ദഭൂമി ദിനപത്രത്തിന്റെ സര്‍വ്വ മംഗളങ്ങളും ആര്‍ അജിരാജകുമാര്‍ ആശംസിച്ചു.
പുതുപ്പള്ളിയില്‍ നിന്നും തുടര്‍ച്ചയായ 11തിരഞ്ഞെടുപ്പുകളാണ് ഈ ജനനായകന്‍ വിജയിച്ചു കയറിയത്. അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോഴും കേരള രാഷ്ട്രീയ ചരിത്രത്തില്‍ പകരം വെക്കാനാകാത്ത നേതാവാണ് എപ്പോഴും ഊര്‍ജം പ്രസരിപ്പിക്കുന്ന കുഞ്ഞൂഞ്ഞെന്ന ഉമ്മന്‍ ചാണ്ടി.