പുതുപ്പള്ളി വിട്ടുപോകുന്ന പ്രശ്‌നമില്ലെന്ന് ഉമ്മന്‍ ചാണ്ടി

Kerala Latest News

കോട്ടയം: പുതുപ്പള്ളി മണ്ഡലം വിട്ടുപോകുന്ന പ്രശ്‌നമില്ലെന്ന് ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയില്‍ തന്റെ പേരിന് ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. നേമത്ത് മത്സരിക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

പുതുപ്പള്ളിയിലെ പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്നു. എന്നാല്‍ തെറ്റിദ്ധാരണയുടെ പേരിലാണ് ബഹളം ഉണ്ടായത്. നേമത്ത് മത്സരിക്കണമെന്ന് തന്നോട് ദേശീയ സംസ്ഥാന നേതൃത്വത്തില്‍ ആരും പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

നേമത്തെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നിതില്‍ കേന്ദ്ര സംസ്ഥാന നേതൃത്വം ആശയവിനിമയം നടത്തുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേരത്തേ, ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു മുന്നില്‍ പ്രവര്‍ത്തകര്‍ വൈകാരിക പ്രകടനവുമായി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *